2018-19 സാമ്പത്തിക വര്‍ഷം അക്കൗണ്ടിലൂടെ വൻതുക വിനിമയം ചെയ്തിട്ടുണ്ടോ?

HIGHLIGHTS
  • ജൂലൈ 31 വരെയാണു പ്രചാരണം
money
SHARE

ബാങ്കിലൂടെ ഉയര്‍ന്ന തുകയുടെ വിനിമയം നടത്തുകയും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുകയും ചെയ്തവര്‍ക്കായി 11 ദിവസത്തെ ഇ-പ്രാചരണവുമായി പ്രത്യക്ഷ നികുതി ബോര്‍ഡ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കൊപ്പം ഇങ്ങനെ ഉയര്‍ന്ന തുക വിനിമയം നടത്തിയത് പരാമര്‍ശിക്കാതെ വിട്ടവര്‍ക്കും ജൂലായ് 20ന് തുടങ്ങുന്ന പദ്ധതിയിയില്‍ അവരുടെ റിട്ടേണിലെ പിഴവ് തിരുത്താം. റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നവര്‍ക്കും തെറ്റായവ നല്‍കിയിട്ടുള്ളവര്‍ക്കും സ്വയം തിരുത്തി ഏതെങ്കിലും വിധത്തിലുളള നോട്ടീസ് കൈപ്പറ്റുന്നതില്‍ നിന്ന് ഒഴിവാകാമെന്നും ഇന്‍കം ടാക്‌സ് അറിയിപ്പില്‍ പറയുന്നുണ്ട്.

ബാങ്കുകളും  മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങളും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡാറ്റാ അനലറ്റിക്‌സ് വഴിയാണ് നികുതി വകുപ്പ് സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതനുസരിച്ച് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട കേസുകള്‍ വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. ജൂലായ് 31 അവസാനക്കുന്ന പ്രചാരണ പരിപാടിക്കിടെ ഇത്തരക്കാര്‍ക്ക് എസ് എസ് വഴി വിവരം കൈമാറും. ലോഗിന്‍ ഐഡി യായ റജിസ്‌ട്രേഷന്‍ നമ്പറോ പാന്‍ നമ്പറോ നല്‍കി ആദായ നികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ നിന്നും ഉയര്‍ന്ന സാമ്പത്തിക വിനിമയം നടത്തിയതിന്റെ വിശദവിവരങ്ങള്‍ ശേഖരിക്കാം. ഇതിനുളള പ്രതികരണവും ഇവിടെ രേഖപ്പെടുത്താം. ഇതിന് ശേഷം പുതിയ റിട്ടേണ്‍നല്‍കുകയോ പഴയവ പിശക് തിരുത്തുകയോ ചെയ്യാം.

English Summery:Income Tax Special Package

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA