sections
MORE

ഡിവിഡന്‍ഡ് ടാക്സ് അധികഭാരത്തിൽ നിന്നു രക്ഷപെടാനെന്തു ചെയ്യണം

HIGHLIGHTS
  • ഡിവിഡന്‍ഡ് ഡിസ്ട്രിബ്യൂഷൻ ടാക്സിന്റെ അധിക ഭാരം ഒഴിവാക്കാൻ മ്യൂച്വൽ ഫണ്ടിലൂടെ
finanncial-planning
SHARE

നിക്ഷേപകന്റെ പ്രധാന ആകർഷണമാണ് ഓഹരിയുടെയും മ്യൂച്വൽ ഫണ്ടിന്റെയും ലാഭവിഹിതം. എന്നാൽ കഴിഞ്ഞബജറ്റിലെ നിർദേശം അനുസരിച്ച് ഇനി ഡിവിഡന്‍ഡിനു നിക്ഷേപകൻ സ്ലാബ് നിരക്കിൽ ആദായനികുതി നൽകണം. താഴ്ന്ന സ്ലാബുകാർക്ക് ഇതു ഗുണകരമാണെങ്കിലും ഉയർന്ന സ്ലാബുകാർക്ക് നഷ്ടമുണ്ടാകാം. ഇതിൽ നിന്നു രക്ഷപെടാനെന്താണു മാർഗം? ഇതുൾപ്പടെ മ്യൂച്ചൽഫണ്ടിലൂടെ എങ്ങനെ നികുതി ആസൂത്രണം ചെയ്യാമെന്നറിയാനും സംശയങ്ങൾ ദുരീകരിക്കാനും ഇതാ അവസരം. ഐസിഐസിഐ പ്രുഡന്‍ഷ്യൽ മ്യൂച്ചൽഫണ്ടുമായി ചേർന്ന് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന 'സ്മാർട്ട് ഇൻവെസ്റ്റർ' വെബിനാറിൽ നികുതി ആസൂത്രണം മ്യൂച്ചൽ ഫണ്ടിലൂടെ സാധ്യമാകുമെന്നാണ് ഇത്തവണ വിശകലനം ചെയ്യുന്നത്. ജൂലൈ 30ന് വൈകുന്നേരം 4 മുതൽ 5 വരെയാണ് വെബിനാർ

വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യുക

ലാഭവിഹിത നികുതിയിൽനിന്നു രക്ഷപെടാൻ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് അവസരം ഉണ്ട്. മ്യൂച്ചൽ ഫണ്ടിലെ ഡിവിഡന്‍ഡ് ഓപ്ഷനു പകരം ഗ്രോത്ത് ഓപ്ഷൻ തിരഞ്ഞെടുക്കുക വഴി ലാഭവിഹിത നികുതി ഒഴിവാക്കാം. ഇടയ്ക്കിടയ്ക്ക് പണത്തിന് ആവശ്യം വരുമെന്നതിനാലാണ് മിക്കവരും ഡിവിഡൻഡ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നത്. ഗ്രോത്ത് ഫണ്ട് ആയാലും കാര്യം നടക്കും. 

ആവശ്യമുള്ളപ്പോൾ കൈയിലുള്ള യൂണിറ്റുകളിൽ നിന്ന് ഒരു വിഹിതം വിൽക്കാം, കാര്യം നേടാം. ഗ്രോത്ത് പ്ലാനിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ മൂലധന നേട്ടം കിട്ടിയാൽ മാത്രമേ ദീർഘകാല മൂലധനനേട്ടത്തിനു നികുതി ബാധകമാകൂ. അതിനാൽ ഡിവിഡന്‍ഡ് പ്ലാനുകൾക്കു പകരം ഗ്രോത്ത് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതാകും നല്ലത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA