ADVERTISEMENT

കോവിഡിന്റെ പശ്ചാത്തലത്തില്‍ പലരും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി റിട്ടേണുകള്‍ പോലും സമര്‍പ്പിക്കാനിരിക്കുന്നതേയുള്ളു. അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ ആദായ നികുതി സംബന്ധിച്ച ആസൂത്രണം തുടങ്ങിയിട്ടുമുണ്ടാകില്ല. ആദായ നികുതിയുമായി ബന്ധപ്പെട്ട തീയതികള്‍ നീട്ടിയിട്ടുണ്ടെങ്കിലും നിങ്ങളുടെ നികുതി ആസൂത്രണം നീട്ടി വെക്കുന്നത് അത്ര അഭിലഷണീയമല്ല. 

യഥാര്‍ത്ഥത്തില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ മുതല്‍ തന്നെ നികുതി ആസൂത്രണവും അതുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളും ആരംഭിക്കണം. ഇപ്പോഴാണെങ്കില്‍ ലോക്ഡൗണും തുടര്‍ന്നുള്ള അണ്‍ലോക്കുമെല്ലാമായി ആദ്യ ത്രൈമാസം കഴിഞ്ഞു. ഇനിയുള്ള എട്ടു മാസങ്ങളിലായി വേണം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ നടത്താന്‍.നിക്ഷേപവും നികുതി ആസൂത്രണവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളറിയാൻ മനോരമ ഓൺലൈനും ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്ചൽ ഫണ്ടുമായി ചേര്‌ന്ന് സംഘടിപ്പിക്കുന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിൽ പങ്കെടുക്കാം. ജൂലൈ 30 ന് വൈകിട്ട് 4 മുതൽ 5 വരെയാണ് വെബിനാർ.

വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യാം.

ഓണത്തിന് എസ്ഐപി തുടങ്ങാം

ഓണക്കാലത്തു ബോണസ് ലഭിക്കുമ്പോള്‍ ഇഎല്‍എസ്എസ് അടക്കമുള്ള മ്യൂചല്‍ ഫണ്ട് പദ്ധതികളില്‍ നിക്ഷേപിക്കുന്ന രീതിയാണ് പല ശമ്പളക്കാര്‍ക്കുമുള്ളത്. ഇത്തവണ അതെത്രത്തോളം സാധ്യമാകുമെന്ന് കാത്തിരുന്നു കാണണം. അതു കൊണ്ടു തന്നെ നികുതി ഇളവിനായുള്ള ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ എസ്‌ഐപി രീതിയില്‍ നടത്താന്‍ ഇപ്പോള്‍ തന്നെ നീക്കങ്ങള്‍ ആരംഭിക്കുന്നതാവും ഉചിതം. ശമ്പളത്തില്‍ കുറവുണ്ടായി എങ്കിലും കഴിഞ്ഞ വര്‍ഷം നികുതി പരിധിയിലുണ്ടായിരുന്ന പലരും ഇത്തവണയും നികുതി പരിധിയില്‍ തന്നെ തുടരാനാണല്ലോ സാധ്യത. അതു കൊണ്ടു തന്നെ അവര്‍ക്ക് ഇത്തവണയും നികുതി ആനൂകൂല്യങ്ങള്‍ ലഭിക്കുന്ന പദ്ധതികളെ കുറിച്ച് ആലോചിക്കേണ്ടി വരും. സ്വന്തം ശമ്പളത്തോടൊപ്പം കുടുംബാംഗങ്ങളില്‍ നികുതി ബാധ്യതയില്ലാത്ത മറ്റുള്ളവരുടെ വരുമാനത്തിലും കുറവുണ്ടായതും അവര്‍ക്കു പ്രശ്‌നമാകും. അതു കൊണ്ടു തന്നെ മികച്ച സാമ്പത്തിക ആസൂത്രണം നടത്തി മാത്രമേ ഇത്തവണ നികുതി ആനുകൂല്യങ്ങള്‍ക്കായുള്ള നിക്ഷേപങ്ങള്‍ നടത്താനാവു. 

ഇഎല്‍എസ്എസ് മികച്ച മാര്‍ഗം

ഇങ്ങനെ നികുതി ആസൂത്രണം നടത്തുമ്പോള്‍ ഇളവുകള്‍ക്കായി പരിഗണിക്കാവുന്ന മികച്ച പദ്ധതികളാണ് ഇഎല്‍എസ്എസ്. മൂന്നു വര്‍ഷ ലോക്ഇന്‍ കാലാവധി ഉള്ളതിനാല്‍ വിപണിയിലെ ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ പരിഗണിക്കാതെ നിക്ഷേപം നടത്താമെന്ന ഗുണവും അതിനുണ്ട്. ഭവന വായ്പയും പ്രോവിഡന്റ് ഫണ്ട് വിഹിതവും സ്ഥിരമായി അടച്ചു വരുന്നതും ആദായ നികുതി ഇളവു ലഭിക്കുന്നവയുമാണല്ലോ. അതു കൊണ്ടു തന്നെ പലര്‍ക്കും പുതുതായി തീരുമാനമെടുക്കാനുണ്ടാവുക ഇഎല്‍എസ്എസ് സംബന്ധിച്ചായിരിക്കും. 80 സി പ്രകാരമുള്ള നിക്ഷേപങ്ങളില്‍ ഇഎല്‍എസ്എസിനു മികച്ച പരിഗണന നല്‍കാം. അതു വഴി വിപണിയുടെ നേട്ടങ്ങളും സ്വന്തമാക്കാന്‍ അവസരം ലഭിക്കും. 

English Summery: Start Tax Planning Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com