ADVERTISEMENT

ആദായ നികുതി ഇളവുകള്‍ക്കായി ഓഹരി അധിഷ്ഠിത പദ്ധതികള്‍ എന്ന ഇഎല്‍എസ്എസില്‍ നിക്ഷേപിക്കുമ്പോള്‍ പലരും പരിഗണിക്കാന്‍ മറന്നു പോകുന്ന ഒരു ഘടകമുണ്ട്. നികുതി ലാഭത്തിനായി എത്ര തുക നിക്ഷേപിക്കണം എന്നതായിരിക്കും പലരും പ്രാധാന്യത്തോടെ പരിഗണിക്കുക. നിക്ഷേപിക്കുന്ന പദ്ധതിയുടെ പ്രകടനവും അതേ പ്രാധാന്യത്തോടെ വിശകലനം ചെയ്യും. പക്ഷേ, എന്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നതെന്നു ചോദിച്ചാല്‍ നികുതി ലാഭത്തിനു വേണ്ടി എന്ന ഉത്തരമായിരിക്കും ബഹുഭൂരിപക്ഷം പേരും നല്‍കുക. നിക്ഷേപം നടത്തുമ്പോള്‍ അതിനൊരു സാമ്പത്തിക ലക്ഷ്യം വേണമെന്ന കാര്യം ഇവിടെ പലരും മറന്നു പോകും. ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാമറിയുന്നതിന് മനോരമ ഓൺലൈനും ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്ചൽ ഫണ്ടും ചേർന്നൊരുക്കുന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിൽ പങ്കെടുക്കാം. ജൂലൈ 30 വ്യാഴാഴ്ച  വൈകിട്ട് 4 മുതൽ 5 വരെയാണ് വെബിനാർ. 

വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഇഎല്‍എസ്എസില്‍ നിക്ഷേപിക്കുമ്പോള്‍ നികുതി ആനുകൂല്യം ലഭിക്കും എന്നതു കൊണ്ട് ഇത്തരം സാമ്പത്തിക ലക്ഷ്യങ്ങള്‍ മറക്കരുത്. ആദായ നികുതി ആനുകൂല്യം ലഭിക്കുന്ന ഈ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിലൂടെ ഭാവിയില്‍ എന്തു സാമ്പത്തിക ലക്ഷ്യമാണു കൈവരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നു കൂടി കണക്കു കൂട്ടണം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഈ നിക്ഷേപം പ്രയോജനപ്പെടുത്തുന്നതായിരിക്കും മികച്ചത്. അതനുസരിച്ചുള്ള ആസൂത്രണവും നിക്ഷേപവുമാണ് വേണ്ടത്.

English Summery: Benefits of Tax Planning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com