ADVERTISEMENT

ഇപ്പോൾ ഓഹരികളേക്കാള്‍ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്ന ആസ്‌തി വിഭാഗം സ്വര്‍ണമാണ്‌. അതേസമയം ദീര്‍ഘകാലയളവില്‍ മികച്ച നേട്ടം നല്‍കുന്നത്‌ ഓഹരികളായിരിക്കും. ഇത്തരത്തില്‍ വിപണിയിലെ വിവിധ സമയങ്ങളില്‍ വ്യത്യസ്‌ത ആസ്‌തി വിഭാഗങ്ങളായിരിക്കും മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുക. അതിനാല്‍ വിവിധ ആസ്‌തി വിഭാഗങ്ങളില്‍ നിക്ഷേപിക്കുന്നതിലൂടെ നഷ്ട സാധ്യത നിയന്ത്രിക്കാനും ആദായത്തിലെ ചാഞ്ചാട്ടം കുറയ്‌ക്കാനും കഴിയും. ദീര്‍ഘകാലത്തില്‍ പോര്‍ട്‌ഫോളിയോയുടെ പ്രകടനം മെച്ചപ്പെടുത്തുന്ന പ്രധാന ഘടകം ശരിയായ ആസ്‌തി വിഭജനമാണ്‌. പരസ്‌പര ബന്ധമില്ലാത്ത ആസ്‌തി വിഭാഗങ്ങളുടെ മിശ്രിതമുള്ള ഒരു പോര്‍ട്‌ഫോളിയ്‌ക്ക്‌ താഴ്‌ന്ന ചാഞ്ചാട്ടമേയുണ്ടാകാനിടയുള്ളു. മാത്രമല്ല ഫണ്ടിന്റെ നഷ്ട സാധ്യത ക്രമീകരിച്ച് വരുമാനം മികച്ചതായിരിക്കും.

ഹൈബ്രിഡ്‌ മ്യൂച്വല്‍ ഫണ്ട്

നഷ്ട സാധ്യത ക്രമീകരിക്കുന്നതിനായി വിവിധ ആസ്‌തി വിഭാഗങ്ങളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനായി വ്യത്യസ്‌ത നിക്ഷേപ മാര്‍ഗങ്ങള്‍ തേടേണ്ടതില്ല പകരം മള്‍ട്ടി അസറ്റ്‌ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം . കുറഞ്ഞത്‌ മൂന്ന്‌ വ്യത്യസ്‌ത ആസ്‌തി വിഭാഗങ്ങളില്‍ നിക്ഷേപിക്കാവുന്ന ഒരു ഹൈബ്രിഡ്‌ മ്യൂച്വല്‍ ഫണ്ടാണ്‌ മള്‍ട്ടി അസറ്റ്‌ ഫണ്ട്‌. ഇതിലൂടെ ഒരേസമയം ഓഹരിയിലും , സ്വര്‍ണത്തിലും , കടപത്രത്തിലും നിക്ഷേപിക്കാം .

മോത്തിലാല്‍ ഓസ്വാള്‍ അസറ്റ്‌ മാനേജ്‌മെന്റ്‌ പുതിയ മള്‍ട്ടി അസറ്റ്‌ ഫണ്ടുമായി എത്തിയിട്ടുണ്ട്‌. ന്യൂ ഫണ്ട്‌ ഓഫര്‍ ജൂലൈ 27 വരെ ലഭ്യമാണ്. ഇതൊരു ഒരു ഒാപണ്‍ എന്‍ഡഡ്‌ ഫണ്ടാണ്‌. ഓഹരികള്‍, അന്തരാഷ്ട്ര ഓഹരി സൂചിക ഫണ്ടുകള്‍, ഇക്വിറ്റി ഇടിഎഫുകള്‍, കടപത്രങ്ങള്‍, ഗോള്‍ഡ്‌ ഇടിഎഫുകള്‍ തുടങ്ങിയവയില്‍ എല്ലാം ഫണ്ട്‌ നിക്ഷേപം നടത്തും. കുറഞ്ഞ നിക്ഷേപ തുക 500 രൂപയാണ്‌. 

English Summery: Know more about Multi Asset Fund

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com