ADVERTISEMENT

ഓഹരി വിപണിയെ വിദ്യാഭ്യാസവുമായി താരതമ്യപ്പെടുത്തിയാൽ 4 വിഭാഗങ്ങളിലായി തരം തിരിക്കാം: പ്ലസ് 2, ഡിഗ്രി, പോസ്റ്റ്‌ ഗ്രാജുവേറ്റ് & ഡോക്ടറേറ്റ്

പ്ലസ് 2 ലെവൽ

മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിൽ പ്രാവീണ്യമുള്ള ഒരു നിക്ഷേപകനെ പ്ലസ് 2 ക്ലാസ്സുമായി  ഉപമിക്കാവുന്നതാണ്. മ്യൂച്ചൽഫണ്ട് മിക്കവർക്കും അറിയുമെങ്കിലും അതിന്റ വ്യാപ്തിയും ആഴവും അറിയാവുന്നവർ കുറച്ചേയുള്ളു. ഗ്രോത്ത് & ഡിവിഡന്റ്, റെഗുലർ & ഡയറക്ട്, ഇക്വിറ്റി, ഡെറ്റ്, ബാലൻസ്, ഡയറക്ട്, ഇടിഎഫ്, ഹൈബ്രിഡ്, തീമാറ്റിക് എന്നൊക്കെ എത്ര പേർക്ക് കൃത്യമായി അറിയാനാകും?

ഡിഗ്രി വിദ്യാർത്ഥി

താങ്കൾക്ക് തീർച്ചയായും ഡീമാറ്റ്–ട്രേഡിങ് അക്കൗണ്ടുകൾ ഉണ്ടായിരിക്കും, ഓഹരി വിപണിയിൽ വാങ്ങിയും വിറ്റും ചുരുങ്ങിയത് 3 വർഷത്തെ അനുഭവ പരിചയവും, ലാഭവും നഷ്ടവും അനുഭവിക്കുകയും വേണം 

പോസ്റ്റ്‌ഗ്രാജുവേറ്റ് വിദ്യാർത്ഥി

ഈ തലത്തിലുള്ള നിക്ഷേപകന് ഡെറിവേറ്റിവിനെ കുറിച്ചറിവും ഓപ്ഷൻസ് ആൻഡ് ഫ്യൂച്ചേഴ്സിൽ അനുഭവസ്ഥരും, വാരാന്ത്യ-മാസാവസാനമുള്ള സെറ്റിൽമെന്റിൽ അനുഭവമുള്ളവരുമാണ്. ഈ വിഭാഗം നിക്ഷേപകർക്ക് അവരുടെ കയ്യിൽ ഈ കച്ചവടത്തിനുതകുന്ന ഓഹരികൾ കൂടാതെ ഇതിനു വേണ്ടി വരുന്ന തുക - കരുതൽ ഉണ്ടാവണം.കച്ചവടം നടക്കുന്ന വളരെ ചെറിയൊരു ശതമാനം ഓഹിരികളിൽ മാത്രമേ ഈ സാധ്യതയുള്ളൂ 

പിഎച്ച്ഡി–ഡോക്ടറേറ്റ്

ഇന്നത്തെ സാഹചര്യത്തിൽ ഒരു ഡോക്ടറേറ്റ് തലത്തിലുള്ള വിദ്യാർത്ഥിക്ക്  കമ്പ്യൂട്ടർ വൈദഗ്ദ്ധ്യം നല്ലവണ്ണം ആവശ്യമാണ്. ശാസ്ത്രത്തിന്റെ പുതിയ ചുവടുവെപ്പുകളായ അൽഗോരിതം, ഡാറ്റ അനലിറ്റിക്സ് എന്നിവ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങൾ ഈ വിഭാഗത്തിന്റ പ്രത്യേകതയാണ്. ഈ പറഞ്ഞിരിക്കുന്ന ഓരോ വിഭാഗങ്ങളും വളരെയേറെ പഠിക്കാനും എത്രയോ ഡോക്ടറേറ്റുകൾ നേടാനും ഉതകുന്നതുമാണ്.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) തന്നെ ഇതിനു അറിവുനേടാനായി വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ വിവിധതരം ഓൺലൈൻ കോഴ്‌സുകളും പരീക്ഷകളും ഏർപ്പെടുത്തിയിട്ടുണ്ട്

സെഞ്ചൂറിയൻ ഫിൻടെക്കിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ലേഖകൻ

English Summery: Share Investment and Higher Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com