sections
MORE

10 ഗ്രാം സ്വര്‍ണത്തിന് വില 50,000 ലേക്ക് അടുക്കുന്നു

HIGHLIGHTS
  • ഇപ്പോഴത്തെ സാഹചര്യത്തിൽ നീക്കിയിരിപ്പുണ്ടെങ്കില്‍ സ്വർണത്തില്‍ നിക്ഷേപിക്കാം, പക്ഷേ ജാഗ്രത വേണം
Gold-ornament
SHARE

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പറ്റിയ അവസരമാണോ ഇത് ? ദിവസേനയെന്നോണം സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പോയ വാരം ഒരോ ദിവസവും പവന് 300 രൂപയുടെ ശരാശരി വര്‍ധനയുണ്ടായിരുന്നു. ഇന്ന് മാത്രം പവന് 600 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 39,200 രൂപയാണ്. അതായത് ഗ്രാമിന് ഇന്ന 75 രൂപ കൂടി 4,900 ല്‍ എത്തി നില്‍ക്കുന്നു. ഇങ്ങനെ റോക്കറ്റ് പോലെ വില കുതിച്ചുയരുമ്പോള്‍ മഞ്ഞ ലോഹത്തില്‍ നിക്ഷേപിക്കുന്നത് യുക്തിയാണോ?

കുതിപ്പ് അപകടകരമാകരുത്

ആഗോളതലത്തിലെ പല ഘടകങ്ങളും ഇപ്പോള്‍ ഉയരുന്ന സ്വര്‍ണവിലയ്ക്ക് അനുകൂലമാണെന്നാണ് വിദഗ്ധമതം. കോവിഡ് ബാധയുടെ രണ്ടാം വരവിന്റെ ആശങ്കയിലാണ് ലോകം. പല രാജ്യങ്ങളിലും വൈറസ് ബാധ നിയന്ത്രണങ്ങള്‍ക്കപ്പുറത്താണ്. രണ്ടാം വരവിനെ കുറിച്ചുള്ള ഭീതി ഇവിടെയും ആശങ്ക പരത്തുന്നുണ്ട്്. ഈ സാഹചര്യത്തില്‍ ആപത്ത് കാലത്തെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഇപ്പോഴും മഞ്ഞലോഹം മുന്നിലാണ്. അതേസമയം നിക്ഷേപം ജാഗ്രതയോടെ വേണം എന്ന കാര്യത്തില്‍ സംശയമേതുമില്ല. അനിയന്ത്രിതമായ കുതിപ്പ് അപകടകരമാവാതെ നോക്കേണ്ടതാണ്.

ഈ ആവേശം എങ്ങോട്ട്?

പത്ത് ഗ്രാം സ്വര്‍ണത്തിന് 50,000 രൂപ എന്നത് വിദൂരസ്വപ്നമല്ല. നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തോട് ഒരിക്കലുമില്ലാത്ത ആവേശമാണ് വിപണിയില്‍ പ്രകടമാകുന്നത്. ആറ് മാസം കൊണ്ട് മഞ്ഞലോഹത്തിനുണ്ടായ വില വര്‍ധന 33 ശതമാനത്തിലധികമാണ്.ഇന്ത്യയില്‍ സ്ഥായിയായി കൂടുതല്‍ നേട്ടം തരുന്ന അഞ്ച് നിക്ഷേപങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് സ്വര്‍ണമാണെന്നാണ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്. പരമ്പരാഗതമായ പ്രത്യേകതകള്‍ കൊണ്ടും മറ്റും ഇന്ത്യയില്‍ പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 ല്‍ 28 ശതമാനം പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപമിറക്കിയെങ്കില്‍ 19 ല്‍ അത് 32 ശതമാനമായി ഉയര്‍ന്നു. ഇതര നിക്ഷേപങ്ങളുടെ ചാഞ്ചാട്ട കാലത്ത് നിക്ഷേപ സുരക്ഷാ പരിചയായി സ്വര്‍ണം പ്രവര്‍ത്തിക്കുന്നു. കുറഞ്ഞ പലിശ നിരക്കില്‍ നിക്ഷേപകര്‍ക്ക് ഇതൊരു ആശ്വാസമാകുന്നു. കൂടാതെ ഇത്ര കണ്ട് ലിക്വഡിറ്റി ഉള്ള നിക്ഷേപവും മറ്റൊന്നില്ല. പണത്തിന് ആവശ്യം വന്നാല്‍ ഉടന്‍ വിറ്റ് മാറാനോ അല്ലെങ്കില്‍ പണയം വച്ച് ആവശ്യം നടത്താനോ ഇവിടെ ബുദ്ധിമുട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA