ADVERTISEMENT

സ്വര്‍ണപ്പണയ വായ്പാ സ്ഥാപനമായ കേരളാ കമ്പനി, മുത്തൂറ്റ് ഫിനാന്‍സിന്റെ  ഓഹരികള്‍  നിക്ഷേപകര്‍ക്ക് നല്‍കുന്നത്  സ്വര്‍ണത്തിലും  പതിന്‍മടങ്ങ് തിളക്കമുള്ള നേട്ടം. ഏതാണ്ട് നാലു മാസത്തിനുള്ളില്‍ 175 % നേട്ടമാണ് ഈ കേരള ഓഹരി നല്‍കിയത്. കമ്പനിയുടെ ഓഹരി ഇന്ന് 1339 രൂപയാണ് വില. രാവിലെ വ്യാപാരവേളയിൽ 1405 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു.ലോക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന്  മാര്‍ച്ച് 23 നു 508 രൂപ വരെ ഇടിഞ്ഞ  ഓഹരിയാണ് മികച്ച വളർച്ച രേഖപ്പെടുത്തിയത്.

സ്വർണത്തേക്കാൾ നേട്ടം

അതേസമയം മാര്‍ച്ച് 23 മുതല്‍ ഇന്നു വരെയുള്ള  കണക്കെടുത്താല്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന ഏതാണ്ട് 21% ആണ്. അതായത് 38050ല്‍ നിന്ന്  പവന്റെ വില ഇപ്പോള്‍  48250 രൂപ നിലവാരത്തില്‍ എത്തി നില്‍ക്കുന്നു. അതേസമയം  മാര്‍ച്ച് 23 മുതല്‍ ഇന്നുവരെയുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി നിക്ഷേപകനു നല്‍കിയത്് 175% നേട്ടം.

1405 രൂപ എന്ന സര്‍വാകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയ ഓഹരി  തുടര്‍ന്നുണ്ടായ  ലാഭമെടുപ്പു മൂലം ഇപ്പോള്‍ വീണ്ടും 1339 രൂപ നിലവാരത്തിലെത്തിയിരിക്കുന്നു. കൊറോണ എല്ലാ മേഖലകളേയും തകര്‍ത്തെറിഞ്ഞപ്പോള്‍ സ്വര്‍ണപ്പണയ വായ്പയ്ക്കുണ്ടായ വന്‍ ഡിമാന്‍ഡ് ആണ് മുത്തൂറ്റിന്റെ ഈ പ്രകടനത്തിനു അടിസ്ഥാനം. ഒപ്പം സ്വര്‍ണവിലയിലെ കുതിപ്പും ഈ  കമ്പനിയുടെ ലാഭപ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഇതെല്ലാം ഓഹരിയ്ക്ക് സുരക്ഷയും നേട്ടവും ഉറപ്പാക്കുന്നു.

English Summery: Muthoot Finance Share Price Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com