ADVERTISEMENT

ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കാനുളള സൗകര്യം പോസ്റ്റ് ഓഫീസ് ഗ്രാമീണശാഖകളിലേക്കും നീട്ടി. ഇതനുസരിച്ച് ഗ്രാണീ‌ണമേഖലയിലുള്ള എല്ലാ തപാല്‍ ഓഫീസുകള്‍ വഴിയും പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷനല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ നിക്ഷേപിക്കാനാകും.  

ഗ്രാമീണ മേഖലയില്‍ 1.31 ലക്ഷം പോസ്റ്റ് ഓഫീസുകളുണ്ട്. ഇവിടങ്ങളില്‍ ഇതുവരെ ഈ സേവനം ലഭ്യമായിരുന്നില്ല. കത്തിടപാടുകള്‍ക്കും മറ്റ് അവശ്യ സേവനങ്ങള്‍ക്കും പുറമെ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്, ആവര്‍ത്തന നിക്ഷേപം, സമയബന്ധിത നിക്ഷേപം, സുകന്യ സമൃദ്ധി പദ്ധതികള്‍ എന്നിവ മാത്രമായിരുന്നു നിലവില്‍ ഇവിടെ കൈകാര്യം ചെയ്തിരുന്നത്.

പി പി എഫ്, വിവിധങ്ങളായ മാസ വരുമാന പദ്ധതികള്‍, ദേശീയ സമ്പാദ്യ പദ്ധതി, കിസാന്‍ വികാസ് പത്ര, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നിക്ഷേപ പദ്ധതി എന്നിവ ഇനി മുതല്‍ ഗ്രാമങ്ങളിലെ പോസ്റ്റ് ഓഫീസുകളിൽ നേരിട്ട് നിക്ഷേപിക്കാം. നിലവില്‍ ഇതിന് സൗകര്യമില്ലാത്തതിനാല്‍ ദൂരെയുള്ള തപാല്‍ ഓഫീസില്‍ പോയാണ് അത്തരം ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. ഇത് നിക്ഷേപതാത്പര്യത്തേയും പ്രതികൂലമായി ബാധിച്ചിരുന്നു

English Summery: More Investments in Rural Post offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com