മാസവരുമാനത്തിന് വഴിയൊരുക്കി സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ

HIGHLIGHTS
  • കൃത്യമായ ഇടവേളകളിൽ നിശ്ചിത സംഖ്യ മ്യൂച്വൽഫണ്ട് നിക്ഷേപത്തിൽനിന്നു പിൻവലിക്കാം
mutualfund
SHARE

മ്യൂച്ചൽ ഫണ്ടിൽ ഘട്ടംഘട്ടമായി നിക്ഷേപിക്കാനാകുന്ന  സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളെക്കുറിച്ചു എല്ലാവർക്കും അറിയാം. എന്നാൽ മാസവരുമാനം കിട്ടാൻ വഴിയൊരുക്കുന്ന സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാനുകളെക്കുറിച്ച് (എസ്ഡബ്ല്യുപി) കാര്യമായ ധാരണയുണ്ടാകില്ല. മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന തുകയിൽനിന്നു നിശ്ചിത സംഖ്യ എല്ലാ മാസവും ലഭ്യമാകുന്ന വിധത്തിൽ ക്രമീകരിക്കുന്നതിനെയാണ് സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ എന്നു പറയുന്നത്. മാസ ശമ്പളം പോലെ കൃത്യമായ തുക ലഭ്യമാകുന്ന പദ്ധതി റിട്ടയർമെന്റ് ജീവിതത്തിലേക്കു പ്രവേശിച്ചവർക്കുൾപ്പടെ പ്രയോജനകരമാണ്. സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാനുകളുടെ ആദായ നികുതി സാധ്യതകൾ അറിഞ്ഞിരുന്നാൽ നേട്ടം ആകർഷകമാക്കാം. ഇതുൾപ്പടെ നിക്ഷേപവുമായി ബന്ധപ്പെട്ട ആദായ നികുതി സംബന്ധിയായ വിവരങ്ങളറിയുന്നതിന് മനോരമ ഓൺലൈനും ഐസിഐസിഐ പ്രുഡൻഷ്യലും ചേർന്നൊരുക്കുന്ന വെബിനാർ അവസരമൊരുക്കുന്നു. ഇന്ന് (ജൂലൈ 30 വ്യാഴാഴ്ച) വൈകിട്ട് 4 മുതൽ 5 വരെയാണ് സ്മാർട്ട് ഇൻവെസ്റ്റർ വെബിനാർ.

വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു ലക്ഷം രൂപ ലിക്വിഡ് ഫണ്ടിൽ നിക്ഷേപിച്ചശേഷം മാസം 10,000 രൂപ വീതം ലഭ്യമാകുന്ന വിധത്തിൽ എസ്ഡബ്ല്യുപി സെറ്റ് ചെയ്യാം. നിങ്ങളുടെ നിക്ഷേപത്തിൽനിന്നുള്ള വിഹിതം സ്വീകരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് എസ്ഡബ്ല്യുപി. ജോലിയിൽനിന്നു വിരമിച്ചവർക്കോ മറ്റൊരു അധിക മാസ വരുമാനം ആവശ്യം വരുന്നവർക്കോ ഈ രീതി ഏറെ പ്രയോജനപ്രദമാണ്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ എസ്ഡബ്ല്യുപി സെറ്റ് ചെയ്യുന്നതിനു മുൻപ് മ്യൂചൽ ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക. 

∙ നിങ്ങൾ നിക്ഷേപിക്കാൻ പോകുന്ന മ്യൂചൽ ഫണ്ടിന്റെ പ്രകടനം കൃത്യമായി മനസ്സിലാക്കുക. മോശമില്ലാത്ത നേട്ടം കിട്ടുമെന്ന് ഉറപ്പുള്ള ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതാണു എപ്പോഴും നല്ലത്.    

∙ സ്ഥിരതയുള്ള ലിക്വിഡ് ഫണ്ട്, അൾട്രാ ഷോട്ട് ഡ്യൂറേഷൻ സ്കീം തുടങ്ങിയവ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. കാരണം റിസ്ക് കൂടുതലാണെങ്കിൽ വിപണിയിലെ വ്യത്യാസമനുസരിച്ചു നിങ്ങൾക്കു കിട്ടുന്ന നേട്ടത്തിലും വ്യതിയാനം ഉണ്ടാകും. 

∙ കുറച്ചു റിസ്ക് കൂടിയ ഹൈബ്രിഡ് ഫണ്ടുകൾ പോലുള്ളവയിൽ നിക്ഷേപിക്കുമ്പോൾ സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാനുകൾ വഴി നേട്ടം ഉണ്ടാകാനിടയില്ല. 

∙ ഓരോ മാസവും നിങ്ങളുടെ നിക്ഷേപത്തിന്റെ എത്ര ശതമാനമാണ് പിൻവലിക്കുന്നത് എന്നതിനെക്കുറിച്ചു ധാരണ ഉണ്ടായിരിക്കണം. 

∙ മൂലധന നിക്ഷേപം നിലനിർത്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ പിൻവലിക്കുന്ന തുക താഴ്ത്തി വയ്ക്കണം. ഉദാഹരണത്തിന് മൂലധന നിക്ഷേപത്തിന്റെ 10% ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ, പിൻവലിക്കേണ്ട തുക 8% ആയി നിശ്ചയിക്കുക. അപ്പോൾ നിക്ഷേപത്തിൽ കാര്യമായ മാറ്റമില്ലാതെ സംരക്ഷിക്കാം. 

English Summery: Regular Monthly Income from SWP 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA