ADVERTISEMENT

ഇന്ത്യൻ  ഓഹരി വിപണിയിൽ ഇനി വരുന്ന ആഴ്ചകളിൽ കാര്യമായ തിരുത്തലിന് സാധ്യത. ഇത്രയും പ്രതിസന്ധികൾക്കിടയിലും സൂചികകൾ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കുകയും  റിലയൻസും മുത്തുറ്റ് ഫിനാൻസും അടക്കം ഏതാനും ഓഹരികൾ സർവകാല റെക്കോർഡ് രേഖപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. കൊറോണമൂലം ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിടുന്ന കടുത്ത വെല്ലുവിളികൾക്കിടയിലും വിപണിയുടെ ഈ മുന്നേറ്റം എന്തുകൊണ്ട് എന്നു കൃത്യമായി വിശദികരിക്കാൻ വിപണി വിദഗ്ധർക്കു പോലും കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇവിടെയാണ് വരും ആഴ്ചകളിൽ എന്തു സംഭവിക്കും എന്ന ചോദ്യം ഉയരുന്നത്. നിലവിലെ ഉയർന്ന നിലവാരത്തിൽ ഇനി ഒരു ലാഭമെടുപ്പിനുള്ള സാധ്യത വളരെ കൂടുതൽ ആണ് എന്ന് നിക്ഷേപ വിദഗ്ധർ വിലയിരുത്തുന്നു. അതുകൊണ്ടാണ് അടുത്ത ഒന്നു രണ്ട് ആഴ്ചക്കുള്ളിൽ കാര്യമായ തിരുത്തൽ വിപണിയിൽ നടക്കുമെന്ന് അവർ പ്രവചിക്കുന്നതും. ഇത്തരം ഒരു വിലയിരുത്തലിനു വിദഗ്ധർക്കു ചൂണ്ടിക്കാണിക്കാൻ കൃത്യമായ കാരണം ഉണ്ട്.  സൂചികകളുടെ പി ഇ റേഷ്യോ 30 ന അടുത്ത് എത്തിയിരിക്കുന്നു എന്നതാണ് ആ കാരണം. 

വിലയും വരുമാനവും തമ്മിലുള്ള അനുപാതം അഥവാ പ്രൈസ്  ഏണിംഗ് റേഷ്യോ എപ്പോൾ 27 - 28 നിലവാരം മറികടന്നിട്ടുണ്ടോ അപ്പോഴെല്ലാം വിപണിയിൽ കാര്യമായ തിരുത്തലും ഉണ്ടായിട്ടുണ്ട് എന്നതാണ് മുൻകാല അനുഭവം. 

അതിനാൽ ഇപ്പോൾ ചെയ്യേണ്ടത് ലാഭമെടുപ്പാണെന്നു വിദഗ്ധർ നിർദേശിക്കുന്നു.

∙മുന്നേറ്റം നടത്തിയ ഓഹരികളിൽ കഴിഞ്ഞ നാലു മാസത്തിനകം നല്ല  വില വർധന  ഉണ്ടായിടുണ്ട്. അതിനാൽ അവ വിറ്റ് ലാഭമെടുക്കുക.

∙വരും മാസങ്ങളിൽ കാര്യമായ തിരുത്തൽ നടക്കുമ്പോൾ തിരിച്ച വാങ്ങാം.

∙ദിർഘകാലത്തേക്കായി  വാങ്ങിയ ,ഏറ്റവും മികച്ച ഓഹരികളാണ്, ഇനിയും വില വർധിക്കും എന്ന വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ ഒരു വിഹിതം  മാത്രം വിൽക്കുക.

∙പിന്നീട് കുറഞ്ഞ വിലക്ക് വാങ്ങി  ആവറേജിങ് നടത്താം. അതു വഴി നിങ്ങളുടെ ഇക്വിറ്റി പോർട്ട് ഫോളിയോയുടെ ശരാശരി   വാങ്ങൽ വില കുറക്കാം. ഭാവിയിൽ  നേട്ടം വർധിപ്പിക്കാൻ ഇതു സഹായിക്കും.

English Summery: May be Another Correction in Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com