ADVERTISEMENT

കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ശക്തമായ ചാഞ്ചാട്ടം ഉണ്ടായെങ്കിലും ഈ വര്‍ഷം ആദ്യ പകുതിയില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപത്തില്‍ വര്‍ധന. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളിലേക്ക്‌ 50,000 കോടി രൂപയിലേറെ നിക്ഷേപം എത്തി . മുന്‍ വര്‍ഷം ഇതേകാലയളവിലെ അപേക്ഷിച്ച്‌ 3 ശതമാനം കൂടുതലാണ്‌ ഇത്‌. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം 50,102 കോടി രൂപയായി ഉയര്‍ന്നതായാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ സംഘനയായ ആംഫി നല്‍കുന്ന വിവരം . 2019 ആദ്യ പകുതിയില്‍ 48,757 കോടി രൂപയാണ്‌ എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടിലേക്ക്‌ എത്തിയത്‌.

അതേസമയം കഴിഞ്ഞ മൂന്ന്‌ മാസങ്ങളില്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപത്തില്‍ കുറവ്‌ പ്രകടമായിരുന്നു. ജൂണ്‍ മാസത്തില്‍ നിക്ഷേപം 2018 നവംബറിന്‌ ശേഷം ആദ്യമായി 8,000 കോടി രൂപയ്‌ക്ക്‌ താഴേക്ക്‌ പോയി. ജൂണില്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം 7,927 കോടി രൂപയാണ്‌. മെയില്‍ 8,123 കോടി രൂപയും ഏപ്രിലില്‍ 8,376 കോടി രൂപയും ആയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പല നിക്ഷേപകരുടെയും വരുമാനത്തില്‍ ഇടിവുണ്ടായതാണ്‌ ഇക്കാലയളവില്‍ നിക്ഷേപം കുറയാന്‍ പ്രധാന കാരണം. സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിന്‌ അനുസരിച്ച്‌ എസ്‌ഐപി നിക്ഷേപം വീണ്ടും ഉയരുമെന്നാണ്‌ വിലയിരുത്തല്‍. ചെറുകിട നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിന്‌ പ്രഥമ പരിഗണന നല്‍കുന്നത്‌ എസ്‌ഐപി മാര്‍ഗത്തിനാണ്‌.

English Summery: SIP is Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com