ADVERTISEMENT

നമ്മള്‍ 2020 ന്റെ പകുതി പിന്നിട്ടു കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ ഇന്ത്യൻ നിക്ഷേപകർക്ക് വര്‍ഷാരംഭം സന്തോഷകരമായിരുന്നുവെന്നു. ഓഹരി വിപണികള്‍ പുതിയ ഉയരങ്ങള്‍ തൊട്ടു. ജനുവരി മധ്യത്തോടെ ബെഞ്ച്മാര്‍ക്ക് സെന്‍സെക്‌സ് 42,000ന് അരികിലെത്തി. അതിനു ശേഷം കോവിഡ് മഹാമാരി എത്തുകയും മാര്‍ച്ച് അവസാനത്തോടെ ഇതേ ബെഞ്ച് മാർക്ക് സൂചിക 40 ശതമാനത്തോളം ഇടിയുകയും ചെയ്തു. എന്നാല്‍ പലരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഇതേ ബെഞ്ച് മാര്‍ക്ക് സൂചിക പിന്നീട് കുത്തനെ ഉയരുകയും ഉണ്ടായ നഷ്ടത്തിലേറെയും തിരിച്ചു പിടിക്കുകയും ചെയ്തു. ഇതിനിടയിൽ വിപണി ഉയരുമ്പോള്‍ കൂടുതല്‍ വാങ്ങാനും വിപണിയില്‍ തിരുത്തല്‍ ഉണ്ടാകുമ്പോള്‍ പരിഭ്രമിച്ച് വിറ്റഴിക്കാനുമുള്ള പ്രവണതയാണ് നമ്മള്‍ കാണിക്കുക എന്നാണ്. ഈ വികാരങ്ങളെ നിയന്ത്രിക്കുന്നതിനാണ് നിങ്ങളുടെ നിക്ഷേപത്തിനു വേണ്ടി ആസ്തി വിഭജനം നടത്തണമെന്ന് സാമ്പത്തിക ഉപദേഷ്ടാക്കള്‍ പതിവായി വാദിക്കുന്നത്. 

ആസ്തി വിഭജനം അഥവാ അസെറ്റ് അലോക്കേഷന്‍ 

ലളിതമായി പറഞ്ഞാല്‍, ഒരു അസെറ്റ് അലോക്കേറ്റര്‍ ഫണ്ട് അതിന്റെ നിക്ഷേപകര്‍ക്കായി മുന്‍കൂട്ടി നിര്‍വചിച്ച ചില തന്ത്രങ്ങളുടെയും ഫണ്ട് മാനേജര്‍മാരുടെ വൈദഗ്ധ്യത്തിന്റെയും അടിസ്ഥാനത്തില്‍ ആസ്തി വിഭജനം നടത്തും. ഉദാഹരണത്തിന്, വിപണിയിലെ ഓഹരി ആസ്തികളുടെ വില അമിതമാണെന്നു മനസ്സിലാവുകയാണങ്കില്‍ മിതമായ വിലയ്ക്കു ലഭ്യമാകുന്ന ഡെറ്റ് ആസ്തികളിലെ നിക്ഷേപം ഉയര്‍ത്താന്‍ ഫണ്ട് മാനേജര്‍ക്കു കഴിയും. സാഹചര്യം നേരെ മറിച്ചാണെങ്കില്‍ ഓഹരി ആസ്തികള്‍ ന്യായമായ വിലയ്ക്കു ലഭിക്കും. അപ്പോള്‍ ഫണ്ട് മാനേജര്‍ ഓഹരിയിലെ നിക്ഷേപം ഉയര്‍ത്താന്‍ തീരുമാനിക്കും. 

അതായത്, ഒരു നിക്ഷേപകന്‍ എന്ന നിലയില്‍ ഉത്തരവാദിത്തങ്ങളില്‍നിന്നു നിങ്ങള്‍ മുക്തനായിരിക്കും. അതിനാല്‍ ശരിയായ സമയത്ത് ശരിയായ ആസ്തി തിരഞ്ഞെടുക്കാനുള്ള സമ്മർദം ഒഴിവാക്കാം. ഇവിടെ ഒരാള്‍ക്ക് ഓപ്പണ്‍ എന്‍ഡഡ് ഫണ്ട് അല്ലെങ്കില്‍ ഫണ്ട് ഓഫ് ഫണ്ട് (എഫ്ഒഎഫ്) തിരഞ്ഞെടുക്കാം. 

ഫണ്ട് ഓഫ് ഫണ്ട് അർഥമാക്കുന്നത്, ഇക്വിറ്റിക്കും ഡെറ്റിനുമായി നേരിട്ട് ഓഹരികളും കടപ്പത്രങ്ങളും സ്വന്തമാക്കുന്നതിനു പകരം ഈ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത് ഇക്വിറ്റി ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ യൂണിറ്റുകളിലാണ്. ഇവ നിക്ഷേപ ലക്ഷ്യം നേടാന്‍ സഹായിക്കും. 

എങ്ങനെ തിരഞ്ഞെടുക്കും?

ഫണ്ടിന്റെ ഇതുവരെയുള്ള പ്രവര്‍ത്തന ചരിത്രം ഇതിനു പ്രധാന മാനദണ്ഡമാണ്. മുന്‍കാല പ്രകടനം ഭാവിയിലെ ആദായം ഉറപ്പു നല്‍കുന്നില്ലെങ്കിലും ഫണ്ട് കൈകാര്യം ചെയ്യുന്ന ടീമിന്റെ കഴിവുകള്‍ മനസ്സിലാക്കാന്‍ സഹായിക്കും 

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസെറ്റ് അലോക്കേറ്റര്‍ ഫണ്ട്

ഇത്തരത്തില്‍ കാലങ്ങളായി മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകളില്‍ ഒന്നാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസെറ്റ് അലോക്കേറ്റര്‍ ഫണ്ട്. ശാസ്ത്രീയമായി തീരുമാനം എടുത്ത് കുറഞ്ഞ വിലയ്ക്കു വാങ്ങി കൂടുതല്‍ വിലയ്ക്കു വില്‍ക്കുക എന്ന തന്ത്രം ആണ് ഈ ഫണ്ട് പിന്തുടരുന്നത്.  2010 മുതല്‍ ഈ മാതൃകയുടെ 3 വര്‍ഷത്തെ റോളിങ് റിട്ടേണ്‍ നോക്കിയാൽ അതു 10 ശതമാനത്തിനു മുകളിലാണ്. 

വികാരങ്ങളെ മാറ്റിനിര്‍ത്തി വ്യത്യസ്ത വിപണി സാഹചര്യങ്ങളില്‍ സുഗമമായി മുന്നോട്ടു പോകാന്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസെറ്റ് അലോക്കേറ്റര്‍ ഫണ്ട് സഹായിക്കും. നിക്ഷേപകന്‍ എന്ന നിലയില്‍ താല്‍പര്യം അനുസരിച്ച് കരുതലോടെ തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്.

English Summary : Know more About Asset Allocation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com