നിക്ഷേപത്തിലെ വൈവിധ്യവൽക്കരണം നഷ്ടം കുറയ്ക്കാൻ സഹായിക്കും

HIGHLIGHTS
  • ആഗസ്റ്റ് 22 ശനിയാഴ്ച വൈകുന്നേരം നാല് മണി മുതൽ അഞ്ച് വരെയാണ് വെബിനാർ
FP
SHARE

വിവിധ കാലങ്ങളില്‍ വ്യത്യസ്‌ത ആസ്‌തി വിഭാഗങ്ങളായിരിക്കും മികച്ച നേട്ടമുണ്ടാക്കുക. അതുകൊണ്ട് നിക്ഷേപത്തിലെ മികച്ച നേട്ടത്തിന് നമ്മുടെ പക്കലുള്ള തുക അഥവാ ആസ്തി വിഭജിച്ച് നിക്ഷേപിക്കുകയാണ് സ്വീകരിക്കാവുന്ന സമീപനം. കഴിഞ്ഞ ദിവസങ്ങളിൽ ഇടിവ് നേരിട്ടെങ്കിലും ഇപ്പോൾ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്ന ആസ്‌തി വിഭാഗം സ്വര്‍ണമാണ്‌. അതേസമയം ദീര്‍ഘകാലയളവില്‍ നേട്ടം നല്‍കുന്നത്‌ ഓഹരികളായിരിക്കും. ആസ്തി വൈവിധ്യവൽക്കരണത്തിന്റെ സാധ്യതകളെക്കുറിച്ച് മനോരമ ഓൺലൈനും ഐസിഐസിഐ പ്രുഡന്‍ഷ്യൽ മ്യൂച്ചൽ ഫണ്ടും ചേർന്ന് നടത്തുന്ന  സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിൽ കൂടുതൽ അറിയാം. ആഗസ്റ്റ് 22 ന് സംഘടിപ്പിക്കുന്ന വെബിനാറിൽ ഐസിഐസിഐയുടെ റീജിയണൽ മേധാവി ബാലാജി ഡി ആണ് ആസ്തിവൈവിധ്യവൽക്കരണത്തിന്റെ സാധ്യതകളെ ക്കുറിച്ച് സംസാരിക്കുന്നത്. 

വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക  

വിവിധ ആസ്‌തി വിഭാഗങ്ങളില്‍ നിക്ഷേപിക്കുന്നതിലൂടെ നഷ്ട സാധ്യത നിയന്ത്രിച്ച് ആദായത്തിലെ ചാഞ്ചാട്ടം കുറയ്‌ക്കാനാകും. ദീര്‍ഘകാലത്തില്‍ പോര്‍ട്‌ഫോളിയോയുടെ പ്രകടനം മെച്ചപ്പെടുത്തുന്ന പ്രധാന ഘടകം ശരിയായ ആസ്‌തി വിഭജനമാണ്‌. പരസ്‌പര ബന്ധമില്ലാത്ത ആസ്‌തി വിഭാഗങ്ങളുടെ മിശ്രിതമുള്ള ഒരു നിക്ഷേപ പോർട്ട്ഫോളിയോ നഷ്ട സാധ്യത ക്രമീകരിച്ച് വരുമാനം മികച്ചതാക്കും. ഇക്കാര്യങ്ങളെ കുറ്ച്ച് കൂടുതലറിയുന്നതിന് സ്മാർട്ട് ഇൻവെസ്റ്റർ വെബിനാർ അവസരമൊരുക്കും.

English Summery : How to Minimize Risk in Investment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA