ADVERTISEMENT

ഇന്ത്യന്‍ വിപണികളില്‍ വീണ്ടും വിദേശ നിക്ഷേപകര്‍ സജീവമായി തുടങ്ങി. ഈ മാസം ആദ്യ പകുതിയില്‍ ഓഹരികളിലെയും കടപത്രങ്ങളിലെയും വിദേശ നിക്ഷേപം ഉയര്‍ന്നു. മാത്രമല്ല ആഗസ്റ്റില്‍ കടപത്ര വിപണിയില്‍ വിദേശ നിക്ഷേപകര്‍ അഞ്ച്‌ മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം വീണ്ടും അറ്റ നിക്ഷേപകര്‍ ആയിമാറി. ഇക്കാലയളവില്‍ മൂലധനവിപണിയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരില്‍ നിന്നും 28,203 കോടി രൂപയുടെ നിക്ഷേപം എത്തി. വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ആഗസ്റ്റ്‌ 3 മുതല്‍ 14 വരെയുള്ള കാലയളവില്‍ ഓഹരികളില്‍ 26,147 കോടി രൂപയുടെയും കടപത്രങ്ങളില്‍ 2,056 കോടി രൂപയുടെയും നിക്ഷേപം നടത്തിയതായാണ്‌ ഡിപ്പോസിറ്ററികള്‍ ലഭ്യമാക്കുന്ന കണക്കുകള്‍.ജൂണില്‍ 24,053 കോടി രൂപയും ജൂലൈയില്‍ 3,301 കോടി രൂപയും നിക്ഷേപിച്ചു.

കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും കമ്പനികള്‍ പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക ഫലം രേഖപെടുത്തിയതും ആഗോളതലത്തില്‍ പണലഭ്യത ഉയര്‍ന്നതും ആണ്‌ ഇന്ത്യന്‍ വിപണിയിലേക്ക്‌ വിദേശ നിക്ഷേപകരെ വീണ്ടും ആകര്‍ഷിച്ചു തുടങ്ങിയ ഘടകങ്ങള്‍ എന്ന്‌ വിദഗ്‌ധര്‍ ചൂണ്ടി കാട്ടുന്നു.

English Summary : Foreign Investment is Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com