ADVERTISEMENT

ഫ്രാങ്ക്‌ളിന്‍ ടെമ്പിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ടിന്റെ മൂന്ന്‌ സ്‌കീമുകളില്‍ നിക്ഷേപിക്കുന്നതിന്‌ ഇനി നിയന്ത്രണം ഉണ്ടാകും മൂന്ന്‌ അസറ്റ്‌ അലോക്കേഷന്‍ ഫണ്ട്‌ ഓഫ്‌ ഫണ്ട്‌ സ്‌കീമുകളിലെ നിക്ഷേപത്തിനാണ്‌ കമ്പനി നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഡൈനാമിക്‌ അസറ്റ്‌ അലോക്കേഷന്‍ ഫണ്ട്‌ ഓഫ്‌ ഫണ്ട്‌, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ മള്‍ട്ടി അസറ്റ്‌ സൊലൂഷന്‍, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ലൈഫ്‌ സ്റ്റേജ്‌ ഫണ്ട്‌ ഓഫ്‌ ഫണ്ട്‌ എന്നിവയിലെ നിക്ഷേപത്തിനാണ്‌ നിയന്ത്രണം. കഴിഞ്ഞ ഏപ്രിലില്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ച ആറ്‌ ഫണ്ടുകളില്‍ രണ്ടെണ്ണത്തില്‍ നിക്ഷേപം നടത്തുന്ന ഫണ്ടുകളാണിത്‌. നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. വിവിധ പ്ലാനുകളിലെ പരമാവധി നിക്ഷേപത്തിലും കുറവ്‌ വരുത്തിയിട്ടുണ്ട്‌.

നിലവിലെ നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്‌ ഒപ്പം പുതിയ നിക്ഷേപകര്‍ക്ക്‌ ലഭ്യമാകുന്ന ഏതെങ്കിലും ആര്‍ബിട്രേജ്‌ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന്‌ വേണ്ടിയാണ്‌ ഫണ്ട്‌ ഓഫ്‌ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന്‌ കമ്പനി അറിയിച്ചു.

English Summary: Restrictions for Investing in Franklin Templeton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com