ADVERTISEMENT

രാജ്യത്തെ ആദ്യ ബുള്ള്യന്‍ സൂചികയായ ബുള്‍ഡെക്‌സ്‌ ആഗസ്റ്റ്‌ 24 ന്‌ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്‌ ഓഫ്‌ ഇന്ത്യ ( എംസിഎക്‌സ്‌ ). സെപ്‌റ്റംബറിലും ഒക്ടോബറിലും നവംബറിലും കാലാവധി അവസാനിക്കുന്ന എംസിഎക്‌സ്‌ ഐകോംഡെക്‌സ്‌ ബുള്ള്യന്‍ സൂചിക ഫ്യൂചര്‍ കരാറുകള്‍ ആഗസ്റ്റ്‌ 24 മുതല്‍ വ്യാപാരത്തിന്‌ ലഭ്യമാകുമെന്ന്‌ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്‌ അറിയിച്ചു. ബുള്‍ഡെക്‌സിന്റെ വിപണിയിലെ ലോട്ട്‌ സൈസ്‌ 50 ആയിരിക്കും. പൂര്‍ണ്ണമായും പണം നല്‍കി തീര്‍പ്പാക്കുന്ന ഫ്യൂച്വര്‍ കോണ്‍ട്രാക്ട്‌ ആയിരിക്കും ഇത്‌. സമീപകാലത്ത്‌ സ്വര്‍ണ്ണം, വെള്ളി വിലകളില്‍ ഉണ്ടായ കുതിപ്പ്‌ എംസിഎക്‌സിന്‌ ഗുണകരമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇവയുടെ വില ഉയര്‍ന്നതിനെ തുടര്‍ന്ന്‌ അടുത്തിടെ എംസിഎക്‌സിലെ പ്രതിദിന വ്യാപാരം പലമടങ്ങായി ഉയര്‍ന്നിരുന്നു.

English Summary : First Bullion will Strat from Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com