ഓഹരിവിപണിയിലെ തിരുത്തലുകളിൽനിന്ന് എങ്ങനെ നേട്ടമുണ്ടാക്കാം?

HIGHLIGHTS
  • കനത്ത ഇടിവ് മികച്ച നേട്ടത്തിനുള്ള അവസരമാണ്
gain1
SHARE

കനത്ത ഇടിവ് മികച്ച നേട്ടത്തിനുള്ള അവസരമാണെന്ന യാഥാർഥ്യം കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ ഓഹരി വിപണി വീണ്ടും തെളിയിച്ചിരിക്കുന്നു. ഈ അവസരം നിങ്ങൾക്ക് ഉപയോഗപ്പെടുത്താനായോ? ഇല്ലെങ്കിൽ ഇനിയും അവസരങ്ങൾ വരും, തയാറാകുക. പ്രതികൂല കാലത്തും വിപണിയുടെ സാധ്യതകൾ മനസിലാക്കി യുക്തിപൂർവം നിക്ഷേപിക്കുന്നതെങ്ങനെ എന്നറിയാൻ മനോരമ ഓൺലൈനും ധനകാര്യ സേവനരംഗത്തെ മുൻനിരക്കാരായ ജിയോജിത്തും ചേർന്ന് സംഘടിപ്പിക്കുന്ന 'Invest Safely in Difficult Times' എന്ന വെബിനാറിൽ പങ്കെടുക്കുക. സാമ്പത്തിക വിദഗ്ധനും ജിയോജിത്തിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്്ട്രാറ്റജിസ്റ്റുമായ ഡോ.വി കെ വിജയകുമാർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ  ഗവേഷണ വിഭാഗം മേധാവി വിനോദ് വി നായർ എന്നിവരാണ് വെബിനാറിൽ സംസാരിക്കുന്നത്.

സെപ്തംബർ അഞ്ച് ശനിയാഴ്ച വൈകിട്ട് നാല് മുതൽ അഞ്ച് വരെയുള്ള വെബിനാറിൽ പങ്കെടുക്കുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക.

കോവിഡ് ഭീഷണി തളർത്തിയ മാർച്ച് 23 മുതൽ ഏപ്രിൽ 24 വരെയുള്ള തിരിച്ചുവരവിന്റെ പാതയിൽ വിപണി 21% നേട്ടമാണ് രേഖപ്പെടുത്തിയത്. 70% ഓഹരികളും ലാഭത്തിലായി. 1700 ഓളം ഓഹരികൾ ആ ഒരു മാസത്തിൽ രണ്ടക്ക നേട്ടം നൽകി. പത്തോളം ഓഹരികൾ ഒരു വർഷത്തെ ഉയർന്ന വില രേഖപ്പെടുത്തി. ആ ഒരു മാസക്കാലം കൊണ്ട് ഇരട്ടിയിലധികം നേട്ടം നൽകിയ ഓഹരികളുമുണ്ട്. ഇതിനർത്ഥം പ്രതിസന്ധികളില്ല എന്നല്ല. കുതിച്ചുയരുന്ന കോവിഡ് കേസുകൾ, കുറയുന്ന ജിഡിപി, സമ്പദ്‌വ്യവസ്ഥ നേരിടുന്ന മറ്റ് പ്രതിസന്ധികൾ എന്നിങ്ങനെ ഒട്ടേറെ ആശങ്കകൾ മുന്നിലുണ്ട്. ഇവയെല്ലാം അതിജീവിച്ച് വിപണിയിലെങ്ങനെ മുന്നേറാമെന്നറിയാൻ വെബിനാർ വഴിയൊരുക്കും.

English Summary : Know More about Manorama Online Geojit Webinar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA