ADVERTISEMENT

യൂണിയന്‍ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ യൂണിയന്‍ മീഡിയം ഡ്യൂറേഷന്‍ പദ്ധതിക്കു തുടക്കമായി. ഈ ഇടക്കാല ഓപണ്‍ എന്‍ഡഡ് ഡെറ്റ് പദ്ധതിയുടെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ)സെപ്തംബര്‍ ഏഴിന് അവസാനിക്കും. അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 14 നാണ്.  ക്രിസില്‍ ഇടക്കാല ഡെറ്റ് സൂചികയാണ് ഈ പദ്ധതിയുടെയും അടിസ്ഥാന സൂചിക. അയ്യായിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. നിലവാരമുള്ള പൊതുമേഖലാ, കോര്‍പറേറ്റ് കടപത്രങ്ങളുടെ സംയോജനമായിരിക്കും പദ്ധതിയുടെ നിക്ഷേപത്തിലുണ്ടാകുക. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടേയും ഡായ്ചി ലൈഫ് ഹോള്‍ഡിങ്‌സിന്റേയും സബ്‌സിഡിയറിയാണ് യൂണിയന്‍ അസറ്റ് മാനേജുമെന്റ് കമ്പനി.

English Summary : Invest now in Union Medium Duration Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com