ഓഹരി വിപണിയിൽ ചെറുകിടക്കാർ ഇനി എന്തു ചെയ്യണം?

HIGHLIGHTS
  • സെപ്തംബർ അഞ്ചാം തിയതി ശനിയാഴ്ച വൈകിട്ട് നാലു മുതൽ അഞ്ചുവരെയാണ് വെബിനാർ
calculating-1
SHARE

ഓഹരി വിപണി കഴിഞ്ഞ ഏതാനും മാസങ്ങളിൽ നേരിട്ട എല്ലാ തകർച്ചകളെയും അതിജീവിച്ച് ഇപ്പോൾ നേട്ടത്തിലേയ്ക്ക് മടങ്ങിയെത്തുകയാണ്. വിപണിയിൽ നിന്ന് നേട്ടമെടുക്കാൻ ആഗ്രഹിക്കുന്നവർ ശരിയായ രീതിയില്‍ നിക്ഷേപം വിന്യസിക്കാന്‍ ശ്രദ്ധിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. അതിനായി വിപണി ചാഞ്ചാട്ടത്തിന്റെ നേട്ടം പരമാവധി ഉപയോഗപ്പെടുത്തി ഏറ്റവും മികച്ച ഓഹരികള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ദീര്‍ഘകാലയളവില്‍ ശക്തമായ കമ്പനികളില്‍ നിക്ഷേപം തുടരുക. ഓഹരി വിപണികളിലെ ചാഞ്ചാട്ടങ്ങളില്‍ ആലോചിക്കാതെ പ്രതികരിക്കുന്നത് ഒഴിവാക്കുക. കൃത്യതയോടെ നിക്ഷേപം നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഓഹരി നിക്ഷേപ സംബന്ധിയായി കൂടുതൽ അറിയാനും പ്രതിസന്ധിയുടെ നാളുകളിലും ഓഹരിയിലെ നിക്ഷേപം എങ്ങനെ സുരക്ഷിതമായി തുടരാം എന്നറിയുന്നതിനും മനോരമ ഓൺലൈനും ജിയോജിത് ഫിനാൻഷ്യൽ സർവീസസും ചേർന്ന് അവതരിപ്പിക്കുന്ന 'പ്രതിസന്ധി ഘട്ടങ്ങളിലും നിക്ഷേപിക്കാം സുരക്ഷിതമായി' എന്ന വെബിനാറിൽ പങ്കെടുക്കാം. സെപ്തംബർ അഞ്ചാം തിയതി ശനിയാഴ്ച വൈകിട്ട് നാലു മുതൽ അഞ്ചുവരെയാണ് വെബിനാർ. ജിയോജിത്തിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാറും ഗവേഷണ വിഭാഗം മേധാവി വിനോദ് വി നായരുമാണ് വെബിനാറിൽ സുരക്ഷിതമായി ഓഹരിയിൽ നിക്ഷേപിക്കുന്നതിനുള്ള വിവിധ സാധ്യതകളെ കുറിച്ച് വിശദമാക്കുന്നത്.വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

English Summary : Manorama Online Geojit Financial Services Webinar on September 5

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA