തകര്‍ന്നടിഞ്ഞ ഓഹരികള്‍ 5 മാസത്തില്‍ നല്‍കിയത് ഇരട്ടിയിലധികം നേട്ടം

HIGHLIGHTS
  • മാര്‍ച്ച് 23നു ശേഷം ബിഎസ്ഇ 500 ലെ 110 ഓളം ഓഹരികളും ഇതിനകം 100% മോ അതിലധികമോ നേട്ടം നല്‍കി
child-future
SHARE

വിപണി തകരുമ്പോള്‍, അതായത് എല്ലാവരും വില്‍ക്കുമ്പോള്‍  നാം വാങ്ങണം. അതാണ്   ഓഹരിയില്‍ നേട്ടമുണ്ടാക്കാന്‍  ഉളള എളുപ്പ വഴിയെന്ന് നിക്ഷേപഗുരു വാറന്‍ ബഫറ്റ് എപ്പോഴും ആവര്‍ത്തിക്കുന്നതാണ്.

അതു തികച്ചും ശരിയാണെനു തെളിയിക്കുന്നു മാര്‍ച്ച് 23 ലെ തകര്‍ച്ചയില്‍ നിക്ഷേപം നടത്തിയവരുടെ അനുഭവം. കൂപ്പുകുത്തിയ ബഹുഭൂരിപക്ഷം ഓഹരികളും ഒരു മാസത്തിനുള്ളില്‍ തന്നെ കാര്യമായ തിരിച്ചു വരവു നടത്തി.  ബിഎസ്ഇ 500 ലെ നാലിലൊന്നു ഓഹരികളും  കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ ഇരട്ടിയോ അതിലധികമോ നേട്ടം നല്‍കി.

ഓഗസ്റ്റ് 28 ലെ കണക്കു പ്രകാരം, ബിഎസ്ഇ 500 കമ്പനികളില്‍ 110 ഓളം ഓഹരികളും മാര്‍ച്ച് 23 ലെ തകര്‍ച്ചയില്‍ നൂറു ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്കു നല്‍കിയിട്ടുണ്ട്. പത്തെണ്ണം 200% നേട്ടം നല്‍കിയിട്ടുണ്ട്.  ഈ 500 ഓഹരികളില്‍  ഇപ്പോഴും നഷ്ടത്തില്‍ ഉള്ളത് വെറും അഞ്ചെണ്ണം മാത്രം. അതില്‍ മൂന്നിലും നഷ്ടശതമാനം ഒരക്കത്തില്‍ ഒതുങ്ങും.

അഞ്ചു മാസത്തില്‍ മികച്ച നേട്ടം നല്‍കിയ  ഓഹരികകള്‍

Table 4-9-2020

English Summary : List of Companies that gave Best Return to Investors

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA