നേട്ടം അറിയുന്നില്ല,നഷ്ടകണക്ക് ഉയര്‍ത്തികാട്ടുന്നു സാധാരണക്കാര്‍ ഓഹരിയെ മാറ്റിനിര്‍ത്തുന്നു

HIGHLIGHTS
  • പല മികച്ച ഓഹരികളും മാർച്ച് 23ന് മുമ്പുള്ള വിലയിലേയ്ക്കു കുതിച്ചു കയറി
gain
SHARE

ഓഹരി വിപണി തകര്‍ന്നടിഞ്ഞു. 15 മിനിട്ടു കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത് എട്ടു ലക്ഷം കോടി രൂപ.!

കൊറോണയെ തുടര്‍ന്ന്  ലോക്്ഡൗണ്‍് പ്രഖ്യാപിച്ചതോടെ മാര്‍ച്ച് 23ന് പത്രങ്ങളിലും ചാനലുകളിലും എല്ലാം വലിയ പ്രാധാന്യത്തോടെ  വന്ന വാര്‍ത്തയായിരുന്നു ഇത്. പക്ഷേ അതിനു ശേഷം എന്തു സംഭവിച്ചു?

ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നും 38% ത്തോളം തകര്‍ന്നടിഞ്ഞ സെന്‍സെക്‌സ് സൂചിക ഒരു മാസത്തിനുള്ളില്‍ തന്നെ 25% ത്തോളം തിരിച്ചു കയറി. മികച്ച ഓഹരികളില്‍ പലതും മാര്‍ച്ച് 23 നു മുമ്പുള്ള വിലയിലേക്കോ അതിലും ഉയര്‍ന്ന നിലയിലേക്കോ കുതിച്ചു കയറി.

പക്ഷേ  അതു  സംബന്ധിച്ചു കാര്യമായ വാര്‍ത്തകളൊന്നും അധികം പ്രാധാന്യം കിട്ടിയില്ല.

ഓഹരിയിലെ കനത്ത തകര്‍ച്ചയും ലക്ഷം കോടികളുടെ നഷ്ടവും എല്ലാവരും വലിയ വാര്‍ത്തയാകുന്നു. അതേസമയം ഘട്ടംഘട്ടമായി തിരിച്ചു കയറിയതിന്റേയോ അതു വഴി നിക്ഷേപകര്‍ക്ക് ലഭിച്ച നേട്ടത്തിന്റേയോ അപ്‍ഡേറ്റുകൾ സാധാരണക്കാര്‍ അറിയുന്നതേയില്ല. ഫലമോ നമുക്കു ചുറ്റും നടക്കുന്ന  വലിയ നിക്ഷേപ തട്ടിപ്പുകള്‍ പോലെ കനത്ത നഷ്ടം മാത്രം നല്‍കുന്ന ഒന്നായി സാധാരണക്കാര്‍ ഓഹരി വിപണിയെ കാണുന്നു. അതുകൊണ്ട് വലിയൊരു വിഭാഗം അതില്‍ നിന്നു അകന്നു നില്‍ക്കുന്നു. അതു വഴി അവര്‍ക്കു നഷ്ടപ്പെടുത്തുന്നത് ശക്തമായ നിയന്ത്രണ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഓഹരി വിപണയില്‍ നിക്ഷേപിക്കാനും ആദായം ഉണ്ടാക്കാനുമുള്ള അവസരങ്ങളാണ്.

English Summary ; Invest Safely in Shares

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA