എസ്‌ബിഐ സ്‌മോള്‍ക്യാപ്‌ ഫണ്ടിൽ നാളെ മുതൽ എസ് ഐ പി മാത്രം

HIGHLIGHTS
  • സെപ്‌റ്റംബര്‍ 7 ന്‌ ശേഷം ലംപ്‌സം നിക്ഷേപം സ്വീകരിക്കില്ല
grow2
SHARE

എസ്‌ബിഐ സ്‌മോള്‍ ക്യാപ്‌ ഫണ്ട്‌ സെപ്‌റ്റംബര്‍ 7 ന്‌ ശേഷം ഒരുമിച്ച് ഒരു തുകയായി നിക്ഷേപം ( ലംപ്‌സം ) സ്വീകരിക്കില്ല. തുടര്‍ന്ന്‌ എസ്‌ഐപി വഴിയുള്ള നിക്ഷേപം മാത്രമെ ഫണ്ട്‌ ഹൗസ്‌ അനുവദിക്കു. ഫണ്ടില്‍ എസ്‌ഐപി വഴി ഒരു നിക്ഷേപകന്‌ 5,000 രൂപ വരെ നിക്ഷേപിക്കാം. ജൂണ്‍ മുതല്‍ സ്‌മോള്‍ ക്യാപ്‌ വിഭാഗത്തില്‍ ശക്തമായ റാലി പ്രകടമായതിനെ തുടര്‍ന്നാണ്‌ തീരുമാനം. ആഗസ്റ്റില്‍ അവസാനിച്ച മൂന്ന്‌ മാസക്കാലയളവില്‍ നിഫ്‌റ്റി സ്‌മോള്‍ ക്യാപ്‌ 100 സൂചിക 40 ശതമാനത്തോളം ഉയര്‍ന്നിരുന്നു.

മാര്‍ച്ച്‌ 30ന്‌ വിപണി കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ്‌ ഫണ്ട്‌ ലംപ്‌സം നിക്ഷേപത്തിന്‌ അവസരം നല്‍കിയത്‌. ആയിരം കോടി രൂപ സമാഹരിക്കുന്നത്‌ വരെ ലംപ്‌സം നിക്ഷേപം മാത്രമായിരിക്കും സ്വീകരിക്കുക എന്ന്‌ ഫണ്ട്‌ സൂചിപ്പിച്ചിരുന്നു. 2015 ഒക്ടോബര്‍ മുതല്‍ 2020 മാര്‍ച്ച്‌ വരെ എസ്‌ബിഐ സ്‌മോള്‍ ക്യാപ്‌ ഫണ്ടില്‍ ലംപ്‌സം നിക്ഷേപം സ്വീകരിച്ചിരുന്നില്ല.

English Summary : Tomorrow onwards Sbi Small Cap Fund will not Accept Lumpsum Amount 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA