ഓഹരി വിപണി ഇന്ന് പ്രതീക്ഷയിലാണ് അറിയാം, ഈ മൂന്ന് കാരണങ്ങൾ

HIGHLIGHTS
  • ഓഹരി വിപണിയുടെ ഇന്നത്തെ നീക്കം എങ്ങനെയായിരിക്കും?
bull-bear
SHARE

വലിയ തിരുത്തലുകളുടെ ഒരാഴ്ചക്ക്  ശേഷം മോശമല്ലാത്തൊരു  തുടക്കമാണ് വിപണിയിൽ തിങ്കളാഴ്ചയുണ്ടായത്. അതിർത്തി സംഘർഷ വാർത്തകളുടെയും, ഉയരുന്ന കോവിഡ് കേസുകളുടെയും ഇടയിൽ നിഫ്റ്റി 11,350 പോയിന്റിനു മുകളിൽ വ്യാപാരമവസാനിപ്പിച്ചത് അനുകൂലമാണ്. നിഫ്റ്റിക്ക് 11,300 ൽ  ശക്തമായ വിപണി പിന്തുണയുണ്ട്. യൂറോപ്യൻ വിപണിയുടെ ഗ്യാപ് അപ്പ്  ഓപ്പണിങ്ങ് പിന്തുണയിൽ തിരിച്ചുകയറിയ ഇന്ത്യൻ  സൂചികകൾ  ഇന്ന് പ്രതീക്ഷയിലാണ്. റിലയൻസ് തിരിച്ചുകയറിയതും വിപണിയിൽ പ്രതീക്ഷ നൽകുന്നു. ഇന്നലെ ഐടി, എഫ്എംസിജി, മീഡിയ മേഖലകൾ മുന്നേറി. ഇന്ന് വിപണിയെ സ്വാധീനിച്ചേക്കാവുന്ന 3 കാര്യങ്ങൾ അറിയുക.

1.ആഗോള വിപണി നീക്കം എങ്ങനെയാകും?

അമേരിക്കൻ വിപണിയിലെ അവധി ഇന്നുകൂടി ലോകവിപണിയെ ലക്ഷ്യമില്ലാതെ വട്ടം കറക്കിയേക്കാം. മൂന്ന് ദിവസത്തെ അവധിദിനങ്ങൾക്കു ശേഷം അമേരിക്കൻ വിപണിയിൽ ഇന്ന് ലോകം മുന്നേറ്റം കൊതിക്കുകയാണ്. യൂറോപ്യൻ സൂചികകൾ ഇന്നലെ വൻ മുന്നേറ്റം നേടിയതും, ഏഷ്യൻ സൂചികകൾ ഇന്ന് നേട്ടത്തോടെ വ്യാപാരമാരംഭിച്ചതും ഇന്ത്യൻ സൂചികകൾക്ക് പ്രതീക്ഷയാണ്.

ഈ മാസം പതിനഞ്ചോടെ ബ്രോക്കർമാർ പണയപ്പെടുത്തിയ ഓഹരികൾ പണയത്തിൽനിന്നും പിൻവലിക്കേണ്ടിവരുന്നത് മാസാവസാനത്തിനു മുമ്പേ ഒരു F  & O ക്ലോസിങ് പ്രതീതി ഉണ്ടാക്കിയേക്കാം.

2.ഇന്നു മുന്നേറിയേക്കാവുന്ന മേഖലകൾ

വോഡാഫോൺ ഐഡിയ, എയർടെൽ, റിലയൻസ്, ഗ്രാനുൾസ്, ലോറസ് ലാബ്സ്, ടാറ്റ മോട്ടോഴ്‌സ്, DR റെഡ്‌ഡീസ്‌, അൾട്രാടെക് സിമെൻറ്, ഇൻഫോസിസ്, LT  മുതലായ ഓഹരികളും ഫാർമ, ഐടി, ഓട്ടോ, ടെലികോം, മെറ്റൽ, ബാങ്കിങ് സെക്ടറുകളും ഇന്ന്  ശ്രദ്ധിക്കുക. ഹാർലി ഡേവിഡ്സൺ ബജാജുമായി കൈകോർക്കുന്നത് ബജാജ് ഓട്ടോക്ക് അനുകൂലമാണ്. വൊഡാഫോൺ ഐഡിയ ഒറ്റ ബ്രാൻഡായി മാറിയതും, ഓഹരിവില്പന അടക്കമുള്ള ധനാഗമ മാർഗങ്ങൾക്ക് തീരുമാനമാക്കിയതും അനുകൂലമാണ്. ഓഹരി അതിദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം

3.മോറട്ടോറിയം രണ്ടു വർഷം വരെ നീട്ടാമെന്ന് ആർബി ഐ 

കൊറോണയുടെ പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവിന് നിലവിൽ അനുവദിച്ചിരിക്കുന്ന മോറട്ടോറിയം രണ്ടു വർഷം വരെ നീട്ടാമെന്ന് റിസർവ് ബാങ്ക് സുപ്രിംകോടതിയെ അറിയിച്ചു. ഏതൊക്കെ മേഖലകളിൽ ആനുകൂല്യം നൽകണമെന്ന് സർക്കാർ പഠിക്കുകയാണെന്നും കേന്ദ്രത്തിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. 

കൊറോണയുടെ ആഘാതം ഏറ്റവും കൂടുതൽ ഏതെല്ലാം മേഖലകളെയാണ് ബാധിച്ചിരിക്കുന്നത് എന്ന കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അതിനു അനുസരിച്ച് മോറോട്ടോറിയം നീട്ടി നൽകാമെന്നാണ് ആർ ബി ഐ നിലപാട്.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ. വാട്സാപ്പ് : 8606666722

English Summary : What Should be the Strategy in Share Market Today?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA