കുട്ടികളുടെ സുരക്ഷിത ഭാവിയ്ക്കായി പദ്ധതിയൊരുക്കി എസ്‌ബിഐ മ്യൂച്വല്‍ ഫണ്ട്‌

HIGHLIGHTS
  • ചില്‍ഡ്രന്‍സ്‌ ബെനഫിറ്റ്‌ ഫണ്ട്‌ -ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ എന്‍എഫ്‌ഒ സെപ്‌റ്റംബര്‍ 22 വരെ
child-planning
SHARE

കുട്ടികളുടെ ഭാവിക്കായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വേണ്ടി എസ്‌ബിഐ മ്യൂച്വല്‍ ഫണ്ടിന്റെ‌ പുതിയ നിക്ഷേപ പദ്ധതി. എസ്‌ബിഐ മാഗ്നം ചില്‍ഡ്രന്‍സ്‌ ബെനഫിറ്റ്‌ ഫണ്ട്‌ -ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ ഒരു ഓപ്പണ്‍ എന്‍ഡഡ്‌ ഫണ്ടാണ്‌. ന്യൂ ഫണ്ട്‌ ഓഫര്‍ സെപ്‌റ്റംബര്‍ 22 ന്‌ അവസാനിക്കും.

1 മുതല്‍ 14 വരെ വയസ്സുള്ള കുട്ടികള്‍ക്ക്‌ അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ്‌ ഇതെന്ന്‌ കമ്പനി പറഞ്ഞു. പ്ലാനിന്‌ കുറഞ്ഞത്‌ അഞ്ച്‌ വര്‍ഷത്തെ ലോക്‌ ഇന്‍ കാലയളവ്‌ ഉണ്ടായിരിക്കും അതല്ലെങ്കില്‍ കുട്ടിക്ക്‌ 18 വയസ്സ്‌ ആകുന്നത്‌ വരെ. ഇതില്‍ ഏതാണോ ആദ്യം അതായിരിക്കും പരിഗണിക്കുക.

പുതിയ ഫണ്ട്‌ ഓഹരികളിലും സ്വര്‍ണ്ണത്തിലും കടപത്രങ്ങളിലും നിക്ഷേപം നടത്തും. ഓഹരികളിലും ഇക്വിറ്റി എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകള്‍ ( ഇടിഎഫ്‌ )ഉള്‍പ്പടെയുള്ള ഓഹരി അനുബന്ധ ഉപകരണങ്ങളില്‍ കുറഞ്ഞത്‌ 65 ശതമാനവും പരമാവധി 100 ശതമാനം വരെയും നിക്ഷേപം നടത്തും. ഡെറ്റ്‌ ഇടിഎഫിലും മണിമാര്‍ക്കറ്റ്‌ ഉപകരണങ്ങളിലുമായി പരമാവധി 35 ശതമാനം വരെ നിക്ഷേപം നടത്തും. ഗോള്‍ഡ്‌ ഇടിഎഫില്‍ 20 ശതമാനം വരെ ആയിരിക്കും നിക്ഷേപം നടത്തുക. ഇതിന്‌ പുറമെ പത്ത്‌ ശതമാനം വരെ റിയല്‍ എസ്റ്റേറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റിലും ഇന്‍ഫ്രസ്‌ട്രക്‌ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റിലും നിക്ഷേപിക്കാന്‍ അനുവദിക്കും.എസ്‌ബിഐ മാഗ്നം ചില്‍ഡ്രന്‍സ്‌ ബെനഫിറ്റ്‌ ഫണ്ടിന്റെ  ഭാഗമാണ്‌ പുതിയ നിക്ഷേപ പദ്ധതി.

English Summary Details of NFO from SBI Mutual fund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA