അനിശ്ചിതത്വത്തിലും ആകർഷക നേട്ടത്തിന് ഫോക്കസ്‌ഡ്‌ ഇക്വിറ്റി ഫണ്ട്‌

HIGHLIGHTS
  • വൈവിധ്യവത്‌കരണവും മികച്ച സമീപനവും ഒത്തുചേര്‍ന്ന് നിക്ഷേപലക്ഷ്യം ഫോക്കസ് ചെയ്യുന്നു
FP
SHARE

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ ഒരു വിഭാഗമാണ് ഫോക്കസ്‌ഡ്‌ ഇക്വിറ്റി ഫണ്ട്‌. ഇത്തരം ഫണ്ടുകള്‍ നഷ്ടസാധ്യതയോട്‌ യാതൊരു വിട്ടുവീഴ്‌ചയും ചെയ്യാതെ ഏറ്റവും മികച്ച നേട്ടം നല്‍കാനായി ശ്രമിക്കുന്നു.

സാധാരണ ഡൈവേഴ്‌സിഫൈഡ്‌ ഫണ്ടിൽ ധാരാളം മികച്ച ഓഹരികള്‍ ഉണ്ടാകും. എന്നാല്‍, ഓരോ ഓഹരിയിലെയും ശരാശരി നിക്ഷേപം 1-2 ശതമാനമായിരിക്കും. അതിനാൽ ഫണ്ടില്‍ ഒരു മള്‍ട്ടിബാഗറിന്റെ സ്വാധീനം പരിമിതമാണ്. ശരാശരിയോ അതിലും താഴെയോ ഉള്ള ഓഹരികളുടെ സാന്നിധ്യം മൂലം പോര്‍ട്‌ഫോളിയോ ദുര്‍ബലമായിരിക്കും. ശരാശരി വിജയികളുടെ ഒരു വലിയ കൂട്ടം ഉള്ളതിനെക്കാള്‍ ഏതാനും വലിയ വിജയികള്‍ ഉള്ളതാണു നല്ലത്. ഫോക്കസ്‌ഡ്‌ ഇക്വിറ്റി ഫണ്ടിനു പിന്നിലുള്ള ആശയവും ഇതാണ്‌. ഒട്ടേറെ കമ്പനികളില്‍ പണം വിന്യസിക്കുന്നതിനെക്കാള്‍ നല്ലത്, വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന ഒരുപിടി കമ്പനികളില്‍ നിക്ഷേപിക്കുന്നതാണ്‌. അത്തരം ഫണ്ടുകളെ വിപണിയിലെ ചഞ്ചാട്ടം അത്ര എളുപ്പത്തില്‍ സ്വാധീനിക്കില്ല.

ഉദാഹരണത്തിന്‌, 2020 ജനുവരി 17 നും മാര്‍ച്ച്‌ 23 നും ഇടയില്‍, സെന്‍സെക്‌സില്‍ 38% തിരുത്തല്‍ ഉണ്ടായി. നാലിൽ മൂന്നു ഫോക്കസ്‌ഡ്‌ ഇക്വിറ്റി ഫണ്ടുകളിലും സെന്‍സെക്‌സിനെക്കാൾ കുറവേ ഇടിവു സംഭവിച്ചുള്ളൂ. അതുവഴി നിക്ഷേപകരുടെ നിക്ഷേപം സംരക്ഷിക്കാനും കഴിഞ്ഞു. രാജ്യത്തെ മ്യൂച്വല്‍ ഫണ്ട്‌ മേഖലയില്‍ ഈ വിഭാഗത്തില്‍ 22 ഫണ്ടുകള്‍ ആണ്‌ നിലവിലുള്ളത്‌. മൊത്തം 49,000 കോടിയോളം രൂപയുടെ നിക്ഷേപ ആസ്‌തി ഇവ കൈകാര്യം ചെയ്യുന്നു. ആസ്തിയിൽ 20 ഉം ഫോളിയോകളുടെ എണ്ണത്തിൽ 24 ഉം ശതമാനം വാർഷിക വളര്‍ച്ചയാണ് മുൻവർഷത്തെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ ഉണ്ടായത്. 

ഇപ്പോള്‍ എന്തിനു നിക്ഷേപിക്കണം?

കനത്ത വെല്ലുവിളികളിലൂടെയാണ് ആഗോള–ആഭ്യന്തര വിപണികള്‍ കടന്നുപോകുന്നത്‌. ഇവിടെ പിടിച്ചു നിൽക്കാൻ ഒരു നല്ല ഫണ്ടിന്‌ കഴിയണമെങ്കിൽ നാലു ഗുണങ്ങള്‍ ഉണ്ടാകണം. 

∙കോവിഡ് മഹാമാരി മൂലമുണ്ടായ അനിശ്ചിതത്വങ്ങള്‍ തരണം ചെയ്യാന്‍ ശക്തമായ സാമ്പത്തിക അടിത്തറയും മികച്ച വരുമാനവും ഉള്ള കമ്പനികളിൽ കേന്ദ്രീകരിക്കണം.സൂക്ഷ്മ വിഷയങ്ങളിലേക്കു ഫോക്കസ്‌ മാറ്റാന്‍ കഴിവുള്ള പോർട് ഫോളിയോകളും വേണം.

∙നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു നഗരത്തെക്കാള്‍ പെട്ടെന്ന് ഗ്രാമങ്ങൾക്കു തിരിച്ചുവരാനാവുമെന്നാണു കരുതുന്നത്. അതിനാൽ ഗ്രാമീണ മേഖലയുമായി ബന്ധമുള്ള കമ്പനികളില്‍ കൂടുതല്‍ നിക്ഷേപമുള്ള സ്‌കീമുകൾക്കു പ്രയോജനം ലഭിക്കും.

∙കോവിഡിനു മുൻപും ശേഷവുമുള്ള ലോകങ്ങള്‍ തമ്മില്‍ വലിയ അന്തരം ഉണ്ടാകും. ഇതുണ്ടാക്കുന്ന ആഘാതങ്ങളില്‍നിന്നു നേട്ടമുണ്ടാക്കാൻ കഴിയുന്ന കമ്പനികൾ, വിതരണ ശൃംഖലയുടെ തകര്‍ച്ചയെ ചെറുക്കുന്ന കമ്പനികൾ എന്നിവയിലെ നിക്ഷേപം നേട്ടം നൽകും. 

∙വിപണി തിരിച്ചെത്തുമ്പോൾ, ഉയർന്ന വരുമാനവും മൂല്യവുമുള്ള ഓഹരികളില്‍ നിക്ഷേപം നടത്തിയ സ്‌കീമുകള്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കും 

ഐസിഐസിഐ പ്രു ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്

ഈ വിഭാഗത്തിലെ സാധാരണ പ്രവണത മൂല്യാധിഷ്‌ഠിത മള്‍ട്ടി-ക്യാപ്‌ സ്‌കീമുകളാണ്‌. ഇതിന്‌ ഏറ്റവും നല്ലൊരു ഉദാഹരണമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഫോക്കസ്‌ഡ്‌ ഇക്വിറ്റി ഫണ്ട്‌. കഴിഞ്ഞ 10 വര്‍ഷമായി 30 മികച്ച ഓഹരികൾ അടങ്ങിയ പോര്‍ട്‌ഫോളിയോ ആണ്‌ ഫണ്ടിനുള്ളത്‌. അടിസ്ഥാനപരമായി ഏറ്റവും മികച്ച ഓഹരികൾ തിരഞ്ഞെടുക്കുന്നതിൽ പ്രാഗല്ഭ്യം തെളിയിച്ച ഫണ്ടാണിത്. നിലവിൽ ലഭ്യമായ ഫോക്കസ്‌ഡ്‌ ഇക്വിറ്റി സ്‌കീമുകള്‍ക്കിടയിൽ മുൻനിരയിൽ എന്നും സ്ഥാനം നേടുന്ന ഈ ഫണ്ടിനു മികച്ച പ്രകടനത്തിന്റെ ട്രാക്ക് റെക്കോർഡും സ്വന്തമാണ്. ജൂണ്‍ 30 ന്‌ അവസാനിച്ച കാലയളവില്‍ ബെഞ്ച് മാര്‍ക്ക് എസ്‌&പി ബിഎസ്‌ഇ 500 നെയും മറികടന്ന പ്രകടനം കാഴ്ചവച്ചു. ഒന്ന്‌, മൂന്ന്‌, ആറ്‌ വര്‍ഷ കാലയളവില്‍ കാറ്റഗറി ശരാശരിയെ മറികടക്കാനും കഴിഞ്ഞു. വിപണിയിലെ ഏറ്റവും ഉയര്‍ന്ന ചാഞ്ചാട്ടത്തിന്റെ സമയം ആയിരുന്നു ഇതെന്നു കൂടി ഓർക്കണം

സര്‍ട്ടിഫൈഡ്‌ ഫിനാന്‍ഷ്യല്‍ പ്ലാനറാണ് ലേഖകൻ

English Summary : Know more about Focused Equity Fund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA