ADVERTISEMENT

ഇന്ത്യൻ വിപണി മികച്ച തുടക്കം ഇന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കൻ വിപണിയുടെ ശക്തമായ തിരിച്ചുവരവിന്റെ പിന്തുണയിലാണിത്. തുടർന്ന് ഇവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ച് കൺസോളിഡേറ്റ് ചെയ്തേക്കാം. റിലയൻസും ,ഇൻഫോസിസുമടക്കം  മുൻനിര ഓഹരികൾക്കെല്ലാം ഇന്ന് മുൻതൂക്കം പ്രതീക്ഷിക്കുന്നു.

 

ഇന്നലെ  വിപണിയുടെ ആദ്യ പകുതിയിലെ  നഷ്ടം നിഫ്റ്റിയും  സെൻസെക്സും രണ്ടാം പകുതിയിൽ നികത്തിയത് വിപണിക്ക് പ്രതീക്ഷയാണ്. ഫാർമ, ഓട്ടോ, മീഡിയ, മെറ്റൽ സെക്ടറുകള്‍  നേട്ടമുണ്ടാക്കിയത് ഇന്നലെ വിപണിക്ക് ഗുണകരമായി. വിദേശ നിക്ഷേപകർ  959 കോടിയുടെയും, ആഭ്യന്തര ഫണ്ടുകൾ 263 കോടിയുടെയും വില്പന നടത്തി. റീടെയിൽ നിക്ഷേപകർക്കൊപ്പം, ഫണ്ടുകളും ഇന്ന് വിപണിയിൽ ധൈര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കാം. ഓട്ടോ,മെറ്റൽ, ഇൻഫ്രാ, എഫ്എംസിജി, റിയാലിറ്റി സെക്ടറുകൾ ശ്രദ്ധിക്കുക. റിലയൻസ്,ഇൻഫോസിസ്, എച്ച്എഎൽ, ഐഷർ മോട്ടോർസ്, എയർടെൽ,ഐആർസിറ്റിസി മുതലായ ഓഹരികളും ശ്രദ്ധ നൽകേണ്ടവയാണ്.

അമേരിക്കൻ വിപണി   

മുൻദിവസം 20% വീഴ്ചയോടെ നാസ്ഡാകിനെ കടപുഴക്കിയ ടെസ് ലെ ഇന്നലെ 10% നേട്ടത്തോടെ വ്യാപാരമാരംഭിച്ചത്  അമേരിക്കൻ വിപണിക്ക് ഊർജ്ജമായി. ടെക് ഓഹരികളെല്ലാം നഷ്ടങ്ങൾ തിരിച്ച് പിടിച്ചത് നാസ്ഡാകിനും തുണയായി. നാസ്ഡാക്  2.71%വും ഡൗ ജോൺസ് 1.60% നേട്ടത്തോടെയാണ് ഇന്നലെ വ്യാപാരം  അവസാനിപ്പിച്ചത്.

റിലയൻസ് 

റിലയൻസിന്റെ 2.68% മുന്നേറ്റമാണ് വിപണിയെ ഇന്നലെ തുണച്ചത്. സിൽവർ ലേക്കിന് പിന്നാലെ കെ കെ ആറും  റിലയൻസ് റീടെയിൽ വെഞ്ച്വറിൽ  നിക്ഷേപത്തിനൊരുങ്ങുന്നത് ഓഹരിയെ പുതിയ ഉയരത്തിലേക്ക് എത്തിച്ചേക്കും. ജിയോക്ക് ശേഷം  റീടെയിൽ ചുവടുവെപ്പ് അവർക്ക് പുതിയ നിക്ഷേപ ആകർഷണമാകുകയാണ്. റിലയൻസിന്റെ ഓഹരി വിഭജനത്തിന്  സാധ്യതയുണ്ട്. 

മ‌ോറട്ടോറിയം പലിശ 

മോറട്ടോറിയം പലിശയിളവിന്മേൽ സുപ്രീം കോടതി  ഇന്നും വാദം കേൾക്കുന്നത് ബാങ്കിങ്, എൻ ബി എഫ് സി ഓഹരികളിന്മേൽ സമ്മർദ്ദം  വർദ്ധിപ്പിച്ചേക്കും. മികച്ച  ബാങ്കിങ് , എൻ ബി എഫ് സി ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് ആകർഷകമായ വിലകളിൽ  ഇന്ന് പ്രതീക്ഷിക്കാം.റൂട്ട് മൊബൈൽ ഐ പി ഓ ആരംഭിച്ചു.345-350 രൂപയാണ്  ഓഹരിയുടെ  അടിസ്ഥാനവില. 2004 ൽ ആരംഭിച്ച  ക്ലൗഡ് കമ്മ്യൂണിക്കേഷൻ  കമ്പനിക്ക് വലിയ  സാധ്യതയുണ്ട് .

സ്വർണ്ണം 

സ്വർണ്ണം  ഇന്നലെ  സൂചിപ്പിച്ചതുപോലെ ഔൺസിന്  രാജ്യാന്തര വിപണിയിൽ  18 ഡോളറിന്റെ മുന്നേറ്റം നേടി. ഓഹരിവിപണിയിലെ തിരിച്ച് കയറ്റം  സ്വർണ്ണത്തിന്  ഇന്ന്  അനുകൂലമായേക്കില്ല എന്ന് കരുതുന്നു.

ലേഖകന്റെ Watsapp : 8606666722

English Summary: What Should be the Strategy in Share Market Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com