വീണ്ടും റെക്കോർഡ് തകർത്ത് റിലയൻസ്

HIGHLIGHTS
  • ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി 15 ലക്ഷം കോടി രൂപയെന്ന വിപണിമൂല്യം കടക്കുന്നത്
1200-reliance
SHARE

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില റെക്കോർഡ് തകർത്ത് വീണ്ടും കുതിക്കുന്നു. ഇന്ന് 2183 ൽ വ്യാപാരം തുടങ്ങിയ ഓഹരി 2338 രൂ വരെ കുതിച്ചെത്തി.ഇപ്പോൾ 2284 നിലവാരത്തിലാണ് വ്യാപാരം തുടരുന്നത്. റിലയൻസ് റീടെയ്ൽ വിഭാഗത്തിൽ ഒരു ബില്യൺ ഡോളറിന്റെ പുതിയ നിക്ഷേപം എത്തുമെന്ന ഇന്നലത്തെ പ്രഖ്യാപനമാണ് ഇന്ന് ഓഹരി വിലയിലെ കുതിപ്പിന് കരുത്തു പകർന്നത്.

സിൽവർ ലേക്കിന് പിന്നാലെ കെ കെ ആറും  റിലയൻസ് റീടെയിൽ വെഞ്ച്വറിൽ  നിക്ഷേപത്തിനൊരുങ്ങുന്ന വാർത്തകളാണ് വിപണിയിൽ റിലയൻസിനെ താരമാക്കിയത്. ജിയോക്ക് ശേഷം  റീടെയിൽ രംഗത്തെക്കുള്ള ചുവടുവെപ്പിന് അവർക്ക് ഈ പുതിയ നിക്ഷേപം കരുത്ത പകരും.ഇന്ന് 15 ലക്ഷം കോടി രൂപ കടന്നു റിലയൻസിന്റെ വിപണിമൂല്യം. ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. മാർച്ചിൽ ലോക് സൗണിനെ തുടർന്ന് റിലയൻസിന്റെ ഓഹരി വില 867 രൂപ വരെ ആയി കുറഞ്ഞിരുന്നു. ആ സമയത്ത് ഓഹരി വാങ്ങിയവർക്ക് അഞ്ചര മാസം കൊണ്ട് കിട്ടിയത് രണ്ടര ഇരട്ടിയിലധികം നേട്ടമാണ്. 

English Summary : Reliance Share Price going up

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA