റിലയൻസിലെ വാങ്ങൽ ഇന്നും തുടർന്നേക്കും

HIGHLIGHTS
  • ദീർഘകാല നിക്ഷേപകരുടെ പോർട്ട്ഫോളിയോയിൽ 5 ശതമാനം സ്വർണ നിക്ഷേപമാകാം
growth-ideas
SHARE

വിപണി മൂല്യത്തിൽ 15 ലക്ഷം കോടിയിൽനിന്നും 16 ലക്ഷം കോടിയിലേക്ക്  കുതിക്കുന്ന റിലയൻസിന്റെ തോളിലേറി ഇന്ത്യൻ വിപണി വൻതിരിച്ചുവരവാണ് ഇന്നലെ നടത്തിയത്. ആമസോണും റിലയൻസിന്റെ റീടെയിൽ വെഞ്ച്വറിൽ  ഓഹരിയെടുക്കുന്നതും ഫേസ്ബുക്ക്  അതിനായുള്ള ചർച്ച തുടരുന്നതും ഇന്നും റിലയൻസിൽ വാങ്ങൽ തുടരുന്നതിന് കാരണമായേക്കും.ഓഹരിക്ക് 3000 രൂപയ്ക്ക് മുകളിൽ ദീർഘകാല ലക്‌ഷ്യം കാണാമെന്ന  വിപണി വിശ്വാസം ശക്തമാണ് .

ഫാർമയും മെറ്റലുമൊഴികെ  എല്ലാ മേഖലകളും മുന്നേറിയത് വിപണിയുടെ ഇന്നലത്തെ തിരിച്ചുവരവിന്  കാരണമായി. മുൻനിര ഓഹരികൾക്കൊപ്പം  എനർജി, പൊതുമേഖലാ ബാങ്കിങ്, ഇൻഫ്രാ മേഖലകളും  മികച്ച പ്രകടനം  കാഴ്ചവെച്ചു. വിദേശനിക്ഷേപകരുടെ 838 കോടിയുടെ വാങ്ങലും വിപണിക്ക് ഇന്നലെ അനുകൂലമായി. വിപണി ഇന്നും  മുന്നേറ്റ പാതയിലാകും നീങ്ങുക. തിരുത്തലുകൾ ദീർഘകാല  നിക്ഷേപകർക്ക്  അവസരമാണ്.

ബാങ്കിങ്ങ്, എൻ ബി എഫ് സി, ഐ ടി, ഓട്ടോ, മെറ്റൽ, ഇൻഫ്രാ, സിമെൻറ്  മേഖലകൾ ഇന്ന് ശ്രദ്ധിക്കുക. ഏഷ്യൻ പെയിന്റ് , റിലയൻസ്, ഇൻഫോസിസ്, പിഡിലൈറ്റ്, ഗ്രാസിം, എൽ&ടി , എബിഎഫ്ആർഎൽ, ടാറ്റ മോട്ടോർസ്, ടാറ്റ എലെക്സി മുതലായ ഓഹരികൾ നിക്ഷേപത്തിനായി ഇന്ന് പരിഗണിക്കാവുന്നവയുടെ ഗണത്തിൽപെടുന്നു

അമേരിക്കൻ  വിപണി “ചാഞ്ചാട്ടം” എന്ന വാക്കിന്റെ അർത്ഥം  നിക്ഷേപകർക്ക്  മനസിലാക്കികൊടുക്കുകയാണ്. ലോകവിപണിയും ഇതിന്  പിന്നാലെ പോകുന്നത് നിക്ഷേപകലോകത്തിന്റെ പരിഭ്രാന്തി  വർദ്ധിപ്പിക്കുന്നുണ്ട് . ഏഷ്യൻ വിപണികൾ എല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ ജപ്പാനിൽ വിപണി തിരികെ ഗ്രീൻ സോണിലേക്ക് കയറിയത് ഇന്ത്യൻ സൂചികകൾക്ക് അനുകൂലമാണ്.

മേക്ക് ഇൻ ഇന്ത്യ ഇൻസെൻറ്റീവ്

ഇന്ത്യയിൽ ഉത്പാദനം തുടങ്ങുന്ന രാജ്യാന്തര കമ്പനികൾക്ക് 23 ബില്യൺ ഡോളറിന്റെ ഇൻസെൻറ്റീവ് പാക്കേജ് പ്രഖ്യാപിച്ചത് ബിഎച്ച്ഇഎൽ, ബിഇഎൽ, ബിഇഎംഎൽ ഓഹരികൾക്ക് അനുകൂലമാണ്. ഭൂമി സ്വന്തമായുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് രാജ്യാന്തര കമ്പനികളുടെ കൂട്ടുസംരംഭങ്ങൾക്ക് സാധ്യതയേറുകയാണ്.  ചൈനയുടെ നഷ്ടം നേട്ടമാക്കാൻ മറ്റ് സൗത്ത് ഏഷ്യൻ രാജ്യങ്ങളുമായുള്ള മത്സരത്തിൽ ഈ നടപടി  ഇന്ത്യക്ക്  മുൻതൂക്കം നൽകുമെന്ന് വിപണി കരുതുന്നു.

മോറട്ടോറിയം പലിശ

മോറട്ടോറിയം കാലത്തേ പലിശയിളവിനെകുറിച്ച് പഠിക്കാൻ മുൻ സിഎജിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ പുതിയ പാനലിനെ നിർദ്ദേശിച്ചത് ഉത്പന്നനിർമ്മാണ, റിയാലിറ്റി, ഹോട്ടൽ മേഖലകൾക്ക് അനുകൂലമാകുമെന്ന് കരുതുന്നു. കമ്മിറ്റി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകും. കൂട്ടുപലിശയും, റേറ്റിങ് നഷ്ടവുമാണ് കോടതി ഉന്നയിച്ച പ്രധാന പ്രശ്നങ്ങൾ എന്നത് ബാങ്കുകൾക്കും ആശ്വാസമാണ്. സെപ്റ്റംബർ 28 നാണ് കോടതി ഇനി ഇതിൽ വാദം കേൾക്കുക.

ക്രൂഡും സ്വർണവും

ക്രൂഡ് വില വീഴുന്നത് വിപണിക്ക് അനുകൂലമാണ്. സ്വർണം ഇന്നലെ വീണ്ടും നേട്ടമാഘോഷിച്ചു. വിപണിയിലെ അനിശ്ചിതത്വങ്ങൾ സ്വർണത്തിന് അനുകൂലമാണ്. ദീർഘകാല നിക്ഷേപകർ  പോർട്ട്ഫോളിയോയുടെ 5% എങ്കിലും സ്വർണ്ണത്തിലാക്കുവാന്‍ ശ്രദ്ധിക്കുക.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ്പ് നമ്പർ : WhatsApp 8606666722 

English Summary : Todays Share Market Trends

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA