ADVERTISEMENT

വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയെ കരുതലോടെ സമീപിക്കുന്ന കാഴ്‌ചയാണ്‌ ഈ മാസം തുടക്കം മുതല്‍ കാണുന്നത്‌. മുന്‍ മാസങ്ങളില്‍ നിന്നും വ്യത്യസ്‌തമായി എഫ്‌പിഐ സെപ്‌റ്റംബറില്‍ നിക്ഷേപം പിന്‍വലിക്കുന്നതിനാണ്‌ പ്രാധാന്യം നല്‍കുന്നത്‌. ഈ മാസം ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ നിന്നും 2,038 കോടി രൂപയുടെ നിക്ഷേപം എഫ്‌്‌പിഐ പിന്‍വലിച്ചു.

ആഗോള ഘടകങ്ങള്‍ ദുര്‍ബലമാകുന്നതും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം ഉയരുന്നതും പരിഗണിച്ച്‌ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്തുന്നതിന്‌ ജാഗ്രതയോടു കൂടിയ സമീപനം സ്വീകരിച്ചിരിക്കുകയാണ്‌ വിദേശ നിക്ഷേപകര്‍. കഴിഞ്ഞ മൂന്ന്‌ മാസങ്ങളായി ഇന്ത്യന്‍ വിപണിയിലെ അറ്റ നിക്ഷേപകരായിരുന്നു എഫ്‌പിഐ. ആഗസ്റ്റില്‍ 3,301 കോടി രൂപയുടെയും ജൂലൈയില്‍ 24,053 കോടി രൂപയുടെയും നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍, സെപ്‌റ്റംബര്‍ 1 മുതല്‍ 11 വരെയുള്ള കാലയളവില്‍ എഫ്‌പിഐ ഓഹരികളില്‍ നിന്നും 3,510 കോടി രൂപ പിന്‍വലിച്ചതായാണ്‌ ഡെപ്പോസിറ്ററികള്‍ ലഭ്യമാക്കുന്ന കണക്കുകള്‍. അതേസമയം വിദേശ നിക്ഷേപകര്‍ ഇക്കാലയളവില്‍ കടപത്ര വിപണിയില്‍ 1,472 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്‌.

English Summary : Foreign Investors Withdrawing Money from Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com