ലാഭമെടുക്കലുകൾ വിപണിക്ക് വിനയായേക്കും

HIGHLIGHTS
  • റിലയൻസ് ഓഹരി ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം
banking-new
SHARE

റിലയൻസിന്റെ ചിറകിലേറി, അമേരിക്കൻ സൂചികകളുടെ പിന്‍ബലത്തിൽ നിഫ്റ്റി 1.2 ശതമാനം നേട്ടത്തോടെ11,464 പോയിന്റിലാണ് കഴിഞ്ഞ ആഴ്ച വ്യാപാരമവസാനിച്ചത്.  എന്നാൽ ഇതേ കാലയളവിൽ ബാങ്ക്നിഫ്റ്റി 2.3 ശതമാനവും , മെറ്റൽ, റിയാലിറ്റി  മേഖലകൾ യഥാക്രമം 2.7 ശതമാനവും 23 ശതമാനവും നഷ്ടം രേഖപ്പെടുത്തിയപ്പോൾ, ഐ ടി 3.1ശതമാനവും, എനർജി 3.3ശതമാനവും നേട്ടം സ്വന്തമാക്കി.  11,400 പോയിന്റിൽ നിഫ്റ്റിക്ക് പിന്തുണയുണ്ടെകിലും, 11,200ലാണ് ശക്‌തമായ സപ്പോർട് ലഭ്യമാകുക. രാജ്യാന്തര വിപണിയുടെ പിൻബലത്തിൽ ഇന്നും ഇന്ത്യൻ വിപണി നേരിയ നേട്ടത്തോടെ വ്യാപാരമാരംഭിച്ചേക്കാം.

റിലയൻസിന്റെ നിക്ഷേപസമൃദ്ധി വിപണിക്കും അനുകൂലമാണ്. ഓഹരി ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം. ഐടി, ബാങ്കിങ്ങ് , എൻബിഎഫ് സി , ഓട്ടോ, ഇൻഫ്രാ, എഫ്എംസിജി, മെറ്റൽ, എനർജി മേഖലകൾ ഈ ആഴ്ച മുന്നേറ്റം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഐസിഐസിഐ ബാങ്ക്, ടി സിഎസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ കൺസ്യുമർ, മാരുതി, എച്എഎൽ, ഭാരത് ഡൈനാമിക്സ് മുതലായ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. ലാഭമെടുക്കലുകൾ വിപണിക്ക് വിനയായേക്കാമെന്നതും നിക്ഷേപകർ പരിഗണിക്കേണ്ടതാണ്.

രാജ്യാന്തര വിപണികൾ

കോവിഡ് മരുന്നിനൊപ്പം, അമേരിക്കയുടെ ഉത്തേജക പാക്കേജും നീണ്ടു പോകുന്നത് വിപണിക്ക് ആശങ്കയാണ്.ഡൗ ജോൺസ്‌ സൂചിക 0.48 ശതമാനം നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചപ്പോഴും ടെക് സൂചികയായ നാസ്ഡാക് 0.60 ശതമാനം നഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരമവസാനിപ്പിച്ചത്. ഏഷ്യൻ വിപണികൾ ഇന്ന്നേട്ടത്തോടെയാണ് ആരംഭിച്ചത്. സിങ്കപ്പൂർ നിഫ്റ്റി 0 .47 ശതമാനവും, കൊറിയയുടെ കോസ്‌പി സൂചിക 1.11 ശതമാനവും , ജപ്പാന്റെ നിക്കി സൂചിക 0 50ശതമാനവും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

ഐഐപി ഡേറ്റ

ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന സൂചിക തുടർച്ചയായ അഞ്ചാം മാസവും താഴ്ചയിലാണ്. ജൂലൈയിൽ ഈ ഡേറ്റ 10.4ശതമാനമാണ് ചുരുങ്ങിയത്. ഉപഭോക്തൃ ഉൽപ്പന്ന മേഖല 23 ശതമാനവും മൂലധന ഉൽപ്പന്ന മേഖല 22 ശതമാനവും വളർച്ചാ ശോഷണം നേരിട്ടു. ഓഗസ്റ്റുമുതൽ ഇന്ത്യൻ വ്യാവസായിക രംഗം മികച്ച സംഖ്യകൾ പുറത്തുവിടുമെന്ന് വിപണി കരുതുന്നു.

ചെറുകിട–ഇടത്തരം ഓഹരികൾക്ക് സാധ്യത

മ്യൂച്വൽ ഫണ്ടുകൾക്കായുള്ള സെബിയുടെ പുതിയ പോർട്ട്ഫോളിയോ  സ്ട്രക്ച്ചർ പ്രകാരം 2021 ജനുവരിക്ക് മുൻപായി മൾട്ടിക്യാപ് ഫണ്ടുകൾക്ക് 25 ശതമാനം വീതം വൻകിട, ഇടത്തരം, ചെറുകിട മേഖലകളിൽ  നിക്ഷേപം ഉണ്ടാകണമെന്ന സർക്കുലർ മികച്ച  ചെറുകിട ഓഹരികൾക്ക് അനുകൂലമാണ്. നിലവിൽ ഒന്നര ലക്ഷം കോടി രൂപയാണ് മൾട്ടി ക്യാപ് ഫണ്ടുകളുടെ വലുപ്പം. ഇതിൽ നിന്നും 40,000 കോടിക്കടുത്താണ്  ചെറുകിട ഓഹരികളിൽ നിക്ഷേപിക്കപ്പെടേണ്ട തുക എന്നത് ഈ മേഖലയെ ആകർഷകമാക്കുന്നു. മികച്ച ചെറുകിട ഓഹരികളിൽ കൂടുതൽ വാങ്ങലുകൾ പെട്ടെന്ന് നടന്നേക്കാമെന്ന് കരുതുന്നു.

എണ്ണയും സ്വർണവും

എണ്ണ വില ബാരലിന് നാൽപത് ഡോളറിൽ താഴെ നിൽക്കുന്നത് വിപണിക്കനുകൂലമാണ്. പ്രധാന എണ്ണയുൽപാദന രാജ്യങ്ങളിലെ വ്യാവസായിക വളർച്ചാശോഷണം ക്രൂഡ് വില ഇനിയും കുറച്ചേക്കാം. സ്വർണമാകട്ടെ ഈ ആഴ്ച മുന്നേറ്റം നേടിയേക്കാം.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary :  Selling may affect Share Market Today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA