ADVERTISEMENT

സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 37960 രൂപയയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4745 രൂപയാണ് രേഖപ്പെടുത്തിയത്. ആഗോള–ദേശീയ വിപണികളിൽ സ്വർണ വില മങ്ങിയ പ്രകടനം കാഴ്ച വെക്കുന്നതിന്റെ ചുവടു പിടിച്ചാണ് സംസ്ഥാനത്ത് വില കയറിയിറങ്ങുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരുന്ന പ്രവണതയ്ക്ക് ആഗസ്റ്റിലാണ് മാറ്റം വന്നത്.ആഗസ്റ്റ് 7,8,9 തിയതികളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയ ശേഷം വില ഇടിയുകയായിരുന്നു. പിന്നീട് വിപണിയിൽ തുടർച്ചയായ ചാഞ്ചാട്ടമാണ്. സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 2000 ഡോളറിന് മുകളിലേക്കുള്ള അടുത്ത കുതിപ്പിനൊരുങ്ങുകയാണെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനത്ത് കാര്യമായ മുന്നേറ്റമില്ല.

English Summary : Gold Price is Going Down

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com