ADVERTISEMENT

മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം തുടര്‍ച്ചയായ അഞ്ചാം മാസത്തിലും കുറഞ്ഞു . ആഗസ്റ്റില്‍ എസ്‌്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളിലേക്ക്‌ എത്തിയത്‌ 7,791 കോടി രൂപയുടെ നിക്ഷേപം ആണ്‌. 2018 സെപ്‌റ്റംബറിന്‌ ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിക്ഷേപമാണ്‌ ഇത്‌.ഈ വര്‍ഷം എസ്‌ഐപി വഴിയുള്ള മാസ നിക്ഷേപം 8,000 കോടി നിലവാരത്തിന്‌ താഴേക്ക്‌ എത്തിയത്‌ കഴിഞ്ഞ ജൂണിലാണ്‌.

ആഗസ്റ്റില്‍ നിക്ഷേപ വരവിന്‌ പ്രധാനമായും എസ്‌ഐപി മാര്‍ഗത്തെ ആശ്രയിക്കുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള നിക്ഷേപത്തിലെ  പിന്‍വലിക്കല്‍ മുന്‍ മാസത്തേക്കാള്‍ ഉയര്‍ന്നു. ആഗസ്റ്റില്‍ 4,000 കോടി രൂപയുടെ നിക്ഷേപം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും പിന്‍വലിച്ചതായാണ്‌ ആംഫി ലഭ്യമാക്കുന്ന കണക്കുകള്‍. ജൂലൈയില്‍ പിൻവലിച്ചത് 2489 കോടി രൂപയായിരുന്നു. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ റീട്ടെയില്‍ നിക്ഷേപകരില്‍ എസ്‌ഐപി നിക്ഷേപത്തില്‍ കുറവ്‌ വരുത്താനുള്ള പ്രവണതയാണ്‌ ഉള്ളത്‌. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ വിറ്റുമാറി പോര്‍ട്‌ഫോളിയോയിലെ നഷ്ട സാധ്യത കുറയ്‌ക്കാനുള്ള ശ്രമങ്ങളാണ്‌ നിക്ഷേപകരുടെ ഭാഗത്തു നിന്നും ഇപ്പോള്‍ ഉണ്ടാകുന്നത്‌. അതേസമയം കഴിഞ്ഞ അഞ്ച്‌ മാസമായി എസ്‌ഐപി വഴിയുള്ള നിക്ഷേപ വരവ്‌ കുറവാണെങ്കിലും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന്‌ ചെറുകിട നിക്ഷേപകര്‍ ഇപ്പോഴും മുന്‍ഗണന കൊടുക്കുന്നത്‌ എസ്‌ഐപി മാര്‍ഗത്തിനാണ്‌ . നിലവില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ വിവിധ സ്‌കീമുകളില്‍ പതിവായി നിക്ഷേപം നടത്തുന്ന എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 3.27 കോടിയാണ്‌.

English Summary : SIP is Decreasing during this Tough Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com