ADVERTISEMENT

ലാഭമുണ്ടാക്കുമ്പോള്‍ മാത്രം പണമടയ്ക്കുക എന്ന ഓഫറുമായി എക്‌സ്പ്രസോയിലൂടെ ഷെയര്‍ഖാന്‍ ഡിസ്‌ക്കൗണ്ട് ബ്രോക്കിങിലേക്ക് കടന്നു. ബിഎന്‍പി പാരിബയുടെ ഉപകമ്പനിയും മുന്‍നിര ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നുമായ ഷെയര്‍ഖാന്‍ ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള തുടക്കം മൂന്നു മാസം മുന്‍പ് നടത്തിയിരുന്നു. മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ ഉപയോഗിച്ചുള്ള ലളിതമായ ലോഗിന്‍, നികുതി അടക്കമുള്ള വിവിധ റിപോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം ലഭ്യമാകും. നഷ്ടമുണ്ടാകുന്ന ഇന്‍ട്രാഡേ ട്രേഡുകളില്‍ ബ്രോക്കറേജ് ഈടാക്കില്ല. ഇതിനു പുറമെ ഡെലിവറി ട്രേഡുകള്‍ക്കും ബ്രോക്കറേജ് ഉണ്ടാകില്ല. ഒക്ടോബര്‍ 22ന് മുന്‍പ് അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് ബ്രോക്കറേജ് നൽകേണ്ടന്ന് ഷെയര്‍ഖാന്‍ സിഇഒ ജയ്ദീപ് അറോറയും ചീഫ് കസ്റ്റമര്‍ ഓഫിസര്‍ കെ കല്യാണരാമനും അറിയിച്ചു. 

∙ലാഭമുണ്ടാക്കുമ്പോള്‍ മാത്രം ഒരു ഒാർഡറിന്  20 രൂപ വീതം നല്‍കിയാല്‍ മതി. (ഇക്വിറ്റി, എഫ് ആന്റ് ഒ, കമ്മോഡിറ്റി, കറന്‍സി എന്നിവയിലെ ഇന്‍ട്രാഡേ ട്രേഡുകളില്‍)

∙വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതില്‍ ഒരു ഭാഗത്തു മാത്രമായിരിക്കും ബ്രോക്കറേജ് ഇളവ്.

∙സീറോ ഡെലിവറി ബ്രോക്കറേജ്

∙ട്രേഡിങ്, നിക്ഷേപ തന്ത്രങ്ങള്‍ എന്നിവ സിനിമാ രൂപത്തില്‍ അവതരിപ്പിക്കുന്ന മണിഫ്‌ളിക്‌സില്‍ ഒരു വര്‍ഷത്തെ സൗജന്യ പ്രീമിയം വരിക്കാരാകാം. നൂറിലേറെ വീഡിയോകളാണ് ഇതിലുള്ളത്

∙ഏഴു ദിവസത്തെ ഓണ്‍ലൈന്‍ കോഴ്‌സ് ആയ ട്രേഡ് ബൂസ്റ്റര്‍ പ്രോഗ്രാമിന് 50 ശതമാനം ഇളവ് 

English Summary : You can Pay Fees only after Making Profit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com