ADVERTISEMENT

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയായ യുടിഐയുടെ പ്രാഥമിക ഓഹരി വില്‍പന സെപ്റ്റംബര്‍ 29 ന് തുടങ്ങും. ഓഫര്‍ ഒക്ടോബര്‍ 1 ന് അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഓഹരികള്‍ക്ക് 552 രൂപ മുതല്‍ 554 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. പത്തു രൂപ മുഖവിലയുള്ള 38,987,081 ഓഹരികളാണ് യുടിഐ ഐപിഒ വഴി ലഭ്യമാക്കുന്നത്. ഇതില്‍ എസ്ബിഐ, എല്‍ഐസി, ബാങ്ക് ഓഫ് ബറോഡ, പിഎന്‍ബി, ടിആര്‍പി തുടങ്ങിയവര്‍ കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ വില്‍പനയും ഉള്‍പ്പെടും. 2,00,000 ഓഹരികള്‍ ജീവനക്കാര്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്. 2,00,000 ഓഹരികള്‍ വരെ ജീവനക്കാര്‍ക്കായി മാറ്റി വെച്ചിട്ടുമുണ്ട്. കുറഞ്ഞത് 27 ഓഹരികള്‍ക്ക് അപേക്ഷിക്കാം, തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. 

English Summary : UTI is Going for IPO

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com