ഇഎസ്‌ജി ഫണ്ടുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്‌

HIGHLIGHTS
  • എന്‍എഫ്‌ഒ ഒക്ടോബര്‍ 5 ന്‌ അവസാനിക്കും
MF-2
SHARE

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്‌ പുതിയ ഇഎസ്‌ജി ഫണ്ട്‌ അവതരിപ്പിച്ചു.‌ ഒരു ഓപ്പണ്‍ എന്‍ഡഡ്‌ ഇക്വിറ്റി സ്‌കീമാണിത്‌. ന്യൂഫണ്ട്‌ ഓഫര്‍ ഒക്ടോബര്‍ 5 ന്‌ അവസാനിക്കും. പാരിസ്ഥിതികവും സാമൂഹികവും ഭരണപരവുമായ വിഷയങ്ങള്‍ പിന്തുടരുന്ന കമ്പനികളില്‍ ആയിരിക്കും ഫണ്ട്‌ നിക്ഷേപം നടത്തുക.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇഎസ്‌ജി ഫണ്ട്‌ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ ഉയര്‍ന്നുവരുന്ന ആവശ്യകതയ്‌ക്ക്‌ പരിഹാരം കാണുകയും അനുയോജ്യമായ ഇഎസ്‌ജി സ്‌കോര്‍ നിലനിര്‍ത്താന്‍ കഴിവുള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നതിന്റെ ആനുകൂല്യം നേടാന്‍ നിക്ഷേപകർക്ക് അവസരമൊരുക്കുകയും ചെയ്യും. ഇന്ത്യയില്‍ ഇഎസ്‌ജി ആശയം പ്രാരംഭഘട്ടത്തിലാണെങ്കിലും ആഗോള തലത്തില്‍ വളരെ സ്വീകാര്യത നേടികഴിഞ്ഞ നിക്ഷേപ മാതൃകയാണിത്‌. വരും കാലങ്ങളില്‍ ഈ രംഗത്തെ സാധ്യത ഉയരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

English Summary :  Icici Fund Launched Esg Fund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA