സുപ്രീം കോടതിയുടെയും ആർബിഐയുടെയും തീരുമാനങ്ങൾ വിപണിക്ക് അനുകൂലമാകുമോ

HIGHLIGHTS
  • ഇന്ന് സുപ്രീം കോടതി മോറട്ടോറിയം കാലത്തെ പലിശയിൽ വാദം കേൾക്കും
Supreme-Court
SHARE

അമേരിക്കൻ വിപണിയുടെ വെള്ളിയാഴ്ച്ചത്തെ മുന്നേറ്റത്തിന്റെ ചുവട് പിടിച്ച് ഏഷ്യൻ വിപണികൾ ഇന്ന് മികച്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. സിങ്കപ്പൂർ നിഫ്റ്റി 1.44 ശതമാനവും, കൊറിയയുടെ കോസ്‌പി സൂചിക 0.94 ശതമാനവും മുന്നേറ്റം നേടിയത് ഇന്ത്യൻ വിപണിയുടെയും ആരംഭം മികച്ചതാക്കിയേക്കും.

ലോക വിപണിയിൽ  

അമേരിക്കൻ സൂചികകളുടെ ‘’ഫാളിങ് കർവ്’ അവസാന രണ്ടു സെഷനുകളിലായി തിരിഞ്ഞു തുടങ്ങിയത് ലോക വിപണിക്ക് അനുകൂല സാഹചര്യമാണൊരുക്കുന്നത്. അമേരിക്കൻ ടെക് ഓഹരികളിൽ വാങ്ങൽ വരുന്നത് ലോക വിപണിയുടെ ഗതി നിർണയിക്കും. ലോക വിപണിയുടെ ഗതി നിർണയിക്കുന്ന ഒക്ടോബർ മാസമാണ് ഇനി വരാൻ പോകുന്നത്. 

കോവിഡ് വർധന തുടരുകയും, വാക്സിൻ പരീക്ഷണങ്ങൾ പകുതിക്ക് നിൽക്കുകയും, സാമ്പത്തികവിവര കണക്കുകൾ  മോശമായി തുടരുകയും ചെയ്യുന്നതിനിടയിൽ  അമേരിക്കയും, ഇന്ത്യയുമടക്കം പല രാഷ്ട്രങ്ങളും സാമ്പത്തിക ഉത്തേജന പാക്കേജുകൾ  ഒക്ടോബറിൽ  അവതരിപ്പിക്കുമെന്നും , കമ്പനികളുടെ  പ്രവർത്തന ഫലങ്ങളും , സാമ്പത്തിക വിവര കണക്കുകളും മെച്ചപ്പെടുമെന്നും വിപണി പ്രത്യാശിക്കുന്നു. 

ഇന്ത്യൻ വിപണി 

ഇന്ത്യൻ സൂചികകൾക്ക് ഇന്നും അനുകൂല തുടക്കം ലഭിച്ചേക്കും. മോഡി സർക്കാരിന്റെ രണ്ടാം സാമ്പത്തിക ഉത്തേജന  നടപടികളെ കുറിച്ചുള്ള സൂചനകളും, സ്റ്റാൻഡേർഡ്&പുവർ ഇന്ത്യയുടെ റേറ്റിംഗ് താഴ്ത്താതെ വിട്ടതും നിഫ്റ്റിക്ക് 11000 പോയിൻറ് എന്ന കടമ്പ അനായാസം കടന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. 11,300 പോയിന്റാണ് നിഫ്റ്റിയുടെ അടുത്ത കടമ്പ. 11,550 -11,600 പോയിന്റിന് മുകളിൽ ഇന്ത്യൻ വിപണിക്ക് വൻ മുന്നേറ്റം സാധ്യമാണ്.11000 പോയിന്റും, 10800 പോയിന്റിലും നിഫ്റ്റിക്ക് മികച്ച പിന്തുണയുണ്ട്. 10550-10600 പോയിന്റും , 10300 പോയിന്റും ഇന്നത്തെ വിപണി സാഹചര്യത്തിൽ നിക്ഷേപകർ ഓർത്തുവെയ്ക്കുക. ടെക്, ഓട്ടോ , എഫ്എംസിജി , മൂലധന ഉൽപ്പന്നം, ഉപഭോക്തൃ ഉൽപ്പന്നം, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകൾ നിക്ഷേപത്തിന് പരിഗണിക്കാം.

ചെറുകിട,ഇടത്തരം ഓഹരികൾക്ക്  അഞ്ചു ശതമാനത്തിന് മുകളിൽ നഷ്ടമാണ് കഴിഞ്ഞ വാരം സംഭവിച്ചത്. നാലു മുതൽ പത്തു ശതമാനം വരെയാണ്  മികച്ച ചെറുകിട,ഇടത്തരം ഓഹരികളുടെ കഴിഞ്ഞ ആഴ്ചത്തെ വീഴ്ച. ദീർഘ കാല നിക്ഷേപത്തിന് ഇവ മികച്ച വിലകളിൽ സ്വന്തമാക്കാം.

മോറട്ടോറിയം പലിശ 

ഇന്ന് സുപ്രീം കോടതി മോറട്ടോറിയം കാലത്തെ പലിശ, പിഴപലിശ എന്നിവയിൽ വധം കേൾക്കുന്നത് വിപണിക്ക് ആശങ്കയാണ്. ബാങ്കിങ് , എൻബിഎഫ്സി ഓഹരികൾ സമ്മർദ്ദത്തിലാകും. ഇന്ന് വിപണി അവസാനിക്കും മുൻപ് കോടതിയുടെ പ്രസ്താവനകൾ പുറത്തു വന്നേക്കില്ല. 

ആർബിഐ നയാവലോകനം  

ആർബിഐയുടെ പോളിസി മീറ്റിംഗ് നാളെ മുതൽ ആരംഭിക്കും. ഒക്ടോബർ  ഒന്നിലെ നയപ്രഖ്യാപനങ്ങളെ വിപണി പ്രതീക്ഷയോടെയാണ് കാണുന്നത്. ശക്തി കാന്ത ദാസ് ഇത്തവണ വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്ന് വിപണി പ്രത്യാശിക്കുന്നു. ബാങ്കിങ് , എൻബിഎഫ്സി ഓഹരികൾ ശ്രദ്ധിക്കുക.    

സ്വർണം 

സ്വർണവിലയിൽ  ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചാഞ്ചാട്ടങ്ങളാണ് നടന്നു വരുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1850 ഡോളർ വിട്ടാൽ പിന്നെ 1800 ഡോളറിലാണ് മഞ്ഞ ലോഹത്തിന്റെ അടുത്ത പിന്തുണ. 2011ൽ ചരിത്ര നേട്ടം കുറിച്ച ശേഷം സ്വർണം 200 ഡോളർ വ്യത്യാസത്തിൽ പലവട്ടം കയറ്റിറക്കങ്ങൾ നടത്തിയതും നിക്ഷേപകർ ഓർത്തിരിക്കുന്നത് നല്ലതാണ്. പണപ്പെരുപ്പം വർദ്ധിക്കുന്നത് സ്വർണത്തിന് പുതിയ ഉയരങ്ങൾ താണ്ടാൻ സഹായകമാണ്.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA