ഇന്ന് ലാഭമെടുക്കലിന് സാധ്യതയേറെ

HIGHLIGHTS
  • ഓട്ടോ, ഐടി, എഫ്എംസിജി, എന്റർടൈൻമെന്റ്, മുതലായ മേഖലകൾ ശ്രദ്ധ നേടിയേക്കാം
BsE
SHARE

ശുഭാപ്തിവിശ്വാസത്തോടെ മുന്നേറിയ അമേരിക്കൻ വിപണി ഇന്നലെ തിരിച്ചിറങ്ങിയെങ്കിലും ലാഭത്തിൽ തന്നെ അവസാനിച്ചത് ലോകവിപണിക്ക് അനുകൂലമാണ്. ഡൗജോൺസ്‌ 1.20% നേടിയപ്പോൾ നാസ്ഡാകിന് 0.74% മുന്നേറാനേ കഴിഞ്ഞുള്ളു. എല്ലാ മേഖലകളും ലാഭത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. 

സിങ്കപ്പൂർ നിഫ്റ്റി മുന്നേറ്റത്തോടെ വ്യാപാരം ആരംഭിച്ചപ്പോൾ  ജപ്പാനിൽ സാങ്കേതിക തകരാർ മൂലം വ്യാപാരം തടസപെട്ടു, മറ്റിടങ്ങളിൽ ഇന്ന് വിപണി അവധിയുമാണ്. ഇന്ത്യൻ വിപണിയും ഇന്ന്  നേട്ടത്തോടെ വ്യാപാരം ആരംഭിച്ചേക്കാം. 

അമേരിക്കൻ പ്രതീക്ഷകൾ

ട്രംപിന്റെ 2.2 ട്രില്യൺ ഡോളറിന്റെ രണ്ടാം ഘട്ട കോവിഡ് സമാശ്വാസ ബില്ലിന് ഡെമോക്രാറ്റുകളുടെ പുതിയ തിരുത്തലുകളടങ്ങിയ കൗണ്ടർ പ്രൊപ്പോസലുമായി ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യൂണിക്കിൻ സ്‌പീക്കർ നാൻസി പെലോസിയുമായി കൂടിക്കാഴ്ച നടത്തുന്നു എന്ന വാർത്ത ഇന്നലെ യുഎസ് സൂചികകൾക്ക് വൻ കുതിപ്പാണ് നൽകിയത്. ഒരു ഘട്ടത്തിൽ 570 പോയിന്റ് വരെ ഉയർന്ന ഡൗ ജോൺസ്‌ സൂചിക, ഡെമോക്രറ്റുകളുടെ തിരുത്തലുകൾ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ‘’സാമ്പത്തിക ഉത്തേജന പാക്കേജ്’’ ഇനിയും വൈകുമെന്ന ഭയത്തിൽ തിരിച്ചിറങ്ങി. എങ്കിലും, സ്കൂൾഫണ്ടിങ്, ചെറുകിട വായ്പാ കടാശ്വാസം, വ്യക്തിഗത ധനസഹായം മുതലായ മേഖലകളിൽ ഇരുകക്ഷികൾക്കും ധാരണയിലെത്താനായത് അനുകൂലമാണ്. അമേരിക്കൻ സാമ്പത്തിക ഉത്തേജന പാക്കേജ് ഈ വാരാന്ത്യത്തിൽ തന്നെ ധാരണയിലാകുമെന്ന പ്രത്യാശയിലാണ് ലോക വിപണി. അല്ലാതെ വന്നാൽ വിപണിയിൽ ഇനിയും വിൽപന സമ്മർദ്ധം ഉയർന്നേക്കും.

നിഫ്റ്റി 

തുടർച്ചയായ രണ്ടാം  ദിനവും കൺസോളിഡേറ്റ് ചെയ്ത ഇന്ത്യൻ  വിപണി എച്ച്ഡിഎഫ് സി ഇരട്ടകളുടെയും, എഫ്എംസിജി, ഐടി, ഫാർമ മേഖലകളുടെയും പിൻബലത്തിൽ മങ്ങിയ മുന്നേറ്റമാണ് നടത്തിയത്. നിഫ്റ്റിയുടെ സ്ഥിരതയുള്ള നീക്കം ഇന്ത്യൻ വിപണിയുടെ ശക്തമായ അടിത്തറയുടെ പ്രതിഫലനമാണെന്ന് കരുതുന്നു. രാജ്യാന്തര-ആഭ്യന്തര ഘടകങ്ങളുടെയും, മികച്ച രണ്ടാം പാദ ഫലപ്രഖ്യാപനങ്ങളുടെയും പിൻബലത്തിൽ വിപണി അടുത്ത വാരങ്ങളിൽ മുന്നേറ്റം നേടുമെന്ന് പ്രത്യാശിക്കുന്നു. 11111 എന്ന മാജിക് ഫിഗറിന് ചുറ്റുവട്ടത്താണ് നിഫ്റ്റിയുടെ അടുത്ത  പ്രധാന പിന്തുണ മേഖല.11300 മുകളിൽ ക്ളോസ് ചെയ്താൽ നിഫ്റ്റിക്ക് 11550-11600 പോയിന്റ് തന്നെയാണ് അടുത്ത ലക്‌ഷ്യം. ആഴ്ചയുടെ അവസാന ദിനമായ  ഇന്ന്  മൂന്ന്   ദിവസം  നീളുന്ന വാരാന്ത്യത്തിന്റെ ആശങ്കയിൽ  ചെറിയ  ലാഭമെടുക്കലിനും സാധ്യതയേറെയാണ്..

വിപണി സമ്മർദ്ദങ്ങൾ 

ബിപിസിഎലിന്റെ വില്പന നീളുന്നത് പൊതുമേഖലഓഹരികളുടെ ക്ഷീണം ഇനിയും വർദ്ധിപ്പിച്ചേക്കാം.ഡോളർ കൂടുതൽ ശക്തിപ്പെടുന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമല്ല. രാജ്യാന്തര വ്യോമയാനമേഖല ഒക്ടോബര് 31  വരെ അടഞ്ഞു കിടക്കുന്നത് വ്യോമയാന മേഖലക്ക് നഷ്ടമാണ്. ക്രൂഡ് വില 40 ഡോളറിന് താഴെ ക്രമപ്പെടുന്നത് വിപണിക്ക് അനുകൂലമാണ്.

അൺലോക്ക് 5 പ്രകാരം കൂടുതൽ മേഖലകൾ ലോക്ക്ഡൗണിൽ നിന്നും ഒഴിവാകുന്നത് വിപണിക്ക് അനുകൂലമാണ്. റിലയൻസിലേക്ക് കൂടുതൽ നിക്ഷപ പ്രഖ്യാപനങ്ങൾ നടക്കുന്നതും, ചില കമ്പനികളുടെ മികച്ച വില്പന കണക്കുകളെങ്കിലും ഇന്ന്  വിപണി അവസാനിക്കുന്നതിന്  മുമ്പ് പ്രഖ്യാപിക്കപ്പെട്ടേക്കാമെന്നതും വിപണിക്ക്  പ്രതീക്ഷയാണ്. സർക്കാർ നാച്ചുറൽഗ്യാസ് വില 25% കുറച്ചത് ഒഎൻജിസി , ഓയിൽഇന്ത്യ എന്നിവക്ക്പ്രതികൂലമാണ്.

ഓട്ടോ, ഐടി, എഫ്എംസിജി, എന്റർടൈൻമെന്റ്, മുതലായ മേഖലകൾ ഇന്ന് വിപണിയുടെ ശ്രദ്ധ നേടിയേക്കാം. മാരുതി, ടാറ്റ മോട്ടോഴ്സ്, ഐഷർ, ഐടിസി, ഇൻഫോസിസ്, റിലയൻസ്, എംജിഎൽ, മുത്തൂറ്റ് ഫൈനാൻസ്  തുടങ്ങിയ ഓഹരികളും ശ്രദ്ധിക്കുക.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA