ഓഹരി നിക്ഷേപവും ഡീമാറ്റ് അക്കൗണ്ടും അവസാനിപ്പിക്കാൻ എന്തുചെയ്യണം?

HIGHLIGHTS
  • ഇതിനുള്ള നടപടി ക്രമങ്ങൾ അറി‍ഞ്ഞിരുന്നാൽ കാര്യങ്ങൾ എളുപ്പമാകും
SHARE

ഓഹരി നിക്ഷേപവും ഡീമാറ്റ്‌ അക്കൗണ്ടും അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ട്. ഇതിനുള്ള നടപടിക്രമങ്ങളെ കുറിച്ച് അറിഞ്ഞിരുന്നാൽ നടപടി ക്രമങ്ങൾ എളുപ്പമാകും. ഇതിനായി ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌ ഓഫിസ്‌ അല്ലെങ്കില്‍ ബ്രാഞ്ച്‌ സന്ദര്‍ശിച്ച്‌ അപേക്ഷാ ഫോമും ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. ജോയിന്റ് അക്കൗണ്ടാണെങ്കിൽ എല്ലാ അക്കൗണ്ട്‌ ഉടമകളും ഒപ്പിടണം. അക്കൗണ്ട്‌ ക്ലോസ്‌ ചെയ്യുന്നതിന്‌ മുൻപായി അതിലുള്ള ഓഹരികള്‍ വില്‍ക്കുകയോ ട്രാന്‍സ്‌ഫര്‍ ചെയ്യുകയോ വേണം. സെബിയുടെ മാര്‍ഗനിർദേശ പ്രകാരം ഒരു നിക്ഷേപകന്‍ ബ്രോക്കര്‍ വഴി ഓഹരികള്‍ വില്‍ക്കുമ്പോൾ വ്യാപാരം നടന്നതിന്റെ രണ്ടാം ദിവസം ആയിരിക്കും ഓഹരി വിറ്റതുമായി ബന്ധപ്പെട്ട തുക (സെയില്‍ കണ്‍സിഡറേഷന്‍) ബ്രോക്കറിലേക്ക്‌ എത്തുക. അതിനു ശേഷം 24 മണിക്കൂറിനുള്ളില്‍ ബ്രോക്കര്‍ പണം നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്യും.

നിങ്ങളുടെ ഓഹരികള്‍ തിങ്കളാഴ്‌ചയാണ്‌ വില്‍ക്കുന്നതെങ്കില്‍ സെയില്‍ കണ്‍സിഡറേഷന്‍ ബ്രോക്കറുടെ അക്കൗണ്ടില്‍ എത്തുന്നത്‌ ബുധനാഴ്‌ച ആയിരിക്കും. അതിനു ശേഷം വ്യാഴാഴ്‌ചയോടെ അക്കൗണ്ടിലേക്ക്‌ പണം അയയ്ക്കുമെന്ന്‌ പ്രതീക്ഷിക്കാം.

English Summary : How to Close Demat account

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA