ADVERTISEMENT

ഹ്ര്വസ്വകാല നിക്ഷേപം ലക്ഷ്യമിട്ട്‌ മിറെ അസറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ മാനേജേഴ്‌സ്‌ ഇന്ത്യ പുതിയ അള്‍ട്ര ഷോര്‍ട്‌ ഡ്യൂറേഷന്‍ ഫണ്ട്‌ പുറത്തിറക്കി. ഇതൊരു ഓപ്പണ്‍ എന്‍ഡഡ്‌ ഡെറ്റ്‌ സ്‌കീമാണ്‌. ആസ്‌തിയുടെ 100 ശതമാനവും കടപത്രങ്ങളിലും മണിമാര്‍ക്കറ്റ്‌ ഉപകരണങ്ങളിലുമായിരിക്കും നിക്ഷേപിക്കുക. ന്യൂ ഫണ്ട്‌ ഓഫര്‍ ഒക്ടോബര്‍ 6 വരെ ലഭ്യമാകും. മൂന്ന്‌ മുതല്‍ ആറ്‌ മാസം വരെയുള്ള ഹ്രസ്വകാലയളവിലേക്ക്‌ നിക്ഷേപം നടത്തുന്നതിന്‌ ഏറ്റവും അനുയോജ്യമാണ്‌ ഈ ഡെറ്റ്‌ ഫണ്ട്‌ എന്ന്‌ കമ്പനി പറഞ്ഞു.

ഉയര്‍ന്ന റേറ്റിങ്ങുള്ള കടപത്രങ്ങളിലായിരിക്കും സ്‌കീം നിക്ഷേപം നടത്തുക . എഎഎ/ എ + റേറ്റിങുള്ള കടപത്രങ്ങളായിരിക്കും നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക.നിഫ്‌റ്റി അള്‍ട്ര ഷോര്‍ട്‌ ഡ്യൂറേഷന്‍ ഡെറ്റ്‌ സൂചികയാണ്‌ സ്‌കീമിന്റെ അടിസ്ഥാനം. ഫണ്ടിന്‌ എക്‌സിറ്റ്‌ ലോഡ്‌ ഉണ്ടായിരിക്കില്ല.

കടപത്രങ്ങളിലെയും മണി മാര്‍ക്കറ്റ്‌ ഉപകരണങ്ങളിലെയും നിക്ഷേപത്തിലൂടെ വരുമാനം ഉണ്ടാക്കുക എന്നതാണ്‌ ഫണ്ടിന്റെ ലക്ഷ്യം. സ്‌കീമില്‍ നിക്ഷേപം തുടങ്ങുന്നതിന്‌ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 5,000 രൂപയാണ്‌. ഒക്‌ടോബര്‍ 8 മുതല്‍ തുടര്‍ വില്‍പ്പനയ്‌ക്കായി സ്‌കീം വീണ്ടും എത്തും.

English Summary : New NFO from Mirae Asset

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com