50,000 രൂപ വരെ കിട്ടും, ഈ ചികിൽസാ സഹായം തിരിച്ചടയ്ക്കേണ്ട

HIGHLIGHTS
  • സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കാണ് 50,000 രൂപ വരെ ചികിത്സാ ധനസഹായം ലഭിക്കുന്നത്
health-care
SHARE

മാരക രോഗബാധിതരായ സഹകരണ സംഘം അംഗങ്ങൾക്ക് 50,000 രൂപ വരെ തിരിച്ചടയ്ക്കേണ്ടാത്ത ധനസഹായം ലഭിക്കും. അർബുദ രോഗികൾ, വൃക്കരോഗം ബാധിച്ച് ഡയാലിസിസ് ചെയ്യുന്നവർ, പരാലിസിസ്, അപകടം എന്നിവ മൂലം ശയ്യാവലംബരായവർ, എച്ച്ഐവി ബാധിതർ, ഹൃദയശസ്ത്രക്രിയ കഴിഞ്ഞവർ, കരൾ സംബന്ധമായ ഗുരുതര അസുഖം ബാധിച്ചവർ, വാഹനാപകടത്തിൽ അംഗവൈകല്യം സംഭവിച്ചവർ, അപകടത്തിൽ മരിക്കുകയോ ശയ്യാവലംബരാകുകയോ ചെയ്ത അംഗങ്ങളുടെ ആശ്രിതർ, മാതാപിതാക്കൾ എടുത്ത വായ്പയ്ക്കു ബാധ്യതപ്പെട്ട കുട്ടികൾ, പ്രകൃതിദുരന്തങ്ങളിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർ തുടങ്ങിയവർക്കെല്ലാം സഹായം ലഭിക്കും. സഹകരണ സംഘങ്ങളിലെ എ ക്ലാസ് മെമ്പർമാർക്ക് അപേക്ഷിക്കാം.

വരുമാന‌പരിധി

മൂന്നു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള അപേക്ഷകർക്കോ ആശ്രിതർക്കോ ഈ ആനുകൂല്യത്തിന് അർ‌ഹതയില്ല.

ആവശ്യമായ േരഖകൾ

∙ വില്ലേജ് ഓഫിസറുടെ വരുമാന സർട്ടിഫിക്കറ്റ്

∙ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

∙ അംഗീകൃത മെഡിക്കൽ ഓഫിസറുടെ മെഡിക്കൽ റിപ്പോർട്ടും ചികിത്സാ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും

∙ അവകാശിയാണെങ്കിൽ അവകാശ സർട്ടിഫിക്കറ്റിന്റെ പകർപ്പ്

ഇത് ഒരു തുടർപദ്ധതിയാണ്. അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിന് നിശ്ചിത സമയപരിധിയില്ല. ഫണ്ടിന്റെ ലഭ്യത അനുസരിച്ചായിരിക്കും സഹായധനം നൽകുന്നത്. അതിനാൽ അർഹരായവർ എത്രയും നേരത്തേ അപേക്ഷ സമർപ്പിക്കുന്നതാകും ഉചിതം 

അപേക്ഷിക്കേണ്ട വിധം

ബന്ധപ്പെട്ട േരഖകൾ സഹിതം അതതു സഹകരണ സംഘത്തിലാണ് അപേക്ഷിക്കേണ്ടത്. ലഭിക്കുന്ന അപേക്ഷകൾ ഭരണസമിതി പരിശോധിച്ച് സഹകരണവകുപ്പിനു ശുപാർശ ചെയ്യും. ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും സഹകരണ വകുപ്പിന്റെ െവബ്ൈസറ്റിൽ‌ ലഭ്യമാണ്.

English Summary : Financial Aid for Treatment from Co operative Society

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA