ആദിത്യ ബിര്‍ള സണ്‍ ലൈഫ് സ്‌പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് അവതരിപ്പിച്ചു

HIGHLIGHTS
  • പുതിയ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ 19 വരെയാണ്
MF-1
SHARE

ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് ആദിത്യ ബിര്‍ള സണ്‍ ലൈഫ് സ്‌പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് അവതരിപ്പിച്ചു. ഇപ്പോഴത്തെ പ്രത്യേക അവസരങ്ങളില്‍ നിന്ന് നേട്ടം ഉണ്ടാക്കുന്നതിനുളള ഒരു ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണിത്. ഓഫര്‍ ഒക്ടോബര്‍ 19ന് അവസാനിക്കും. കോവിഡ് മൂലമുളള പ്രതികൂലഘടങ്ങള്‍, വ്യാപകമായ ഡിജിറ്റലൈസേഷന്‍, ഗവണ്മെന്റിന്റെ ഓഹരി വില്‍ക്കല്‍ പദ്ധതികള്‍, ജീവിതശൈലിയിലെയും ഉപഭോഗ ഘടനയിലെയും മാറ്റങ്ങള്‍,  ടെക്‌നോളജി മുന്നേറ്റം എന്നിവയില്‍ നിന്നും പ്രത്യേക അവസരങ്ങള്‍ ഉടലെടുക്കുന്നുണ്ട്.  ഈ ഫണ്ട് ഇത്തരം അവസങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇക്വിറ്റി റിസര്‍ച്ചിലും നിക്ഷേപങ്ങളിലും പരിചയ സമ്പത്തുള്ള സീനിയര്‍ ഫണ്ട് മാനേജര്‍ അനില്‍ ഷായാണ്  ഫണ്ട് കൈകാര്യം ചെയ്യുന്നത്. പുതിയ ഫണ്ട് ഓഫര്‍ കാലയളവില്‍ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രൂപയും അതിനു ശേഷം 1 രൂപയുടെ ഗുണിതങ്ങളുമാണ്. എസ്‌ഐപി വഴിയോ ഒറ്റത്തവണ നിക്ഷേപമായോ നിക്ഷേപിക്കാനുമാകും.

English Summary : NFO from Adithya Birla Sunlife

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA