ADVERTISEMENT

മ്യൂച്ച്വല്‍ ഫണ്ടിലെന്ന പോലെ ഇനി മുതല്‍ നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലും എസ് ഐ പി ആയി നിക്ഷേപിക്കാം. പെന്‍ഷന്‍ റെഗുലേറ്ററി അതോറിറ്റി ഉടന്‍ ഇത് നടപ്പാക്കും. ദസറ ആഘോഷകാലത്ത് ഇത് നടപ്പാക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. മുന്‍കൂര്‍ നിശ്ചയിച്ചതനുസരിച്ച് മാസം അക്കൗണ്ടില്‍ നിന്ന് പണം സ്വയം വസുലാക്കുന്നതാണ് എസ് ഐ പി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍). മ്യൂച്ച്വല്‍ ഫണ്ടുകളില്‍ പരീക്ഷിക്കുന്ന അതേ രീതിയില്‍ തന്നെ എന്‍ പി എസിലും നിക്ഷപിക്കാം. നാഷണല്‍ പെന്‍ഷന്‍ സ്‌കീം ആകര്‍ഷകമാക്കാന്‍ പി എഫ് ആര്‍ ഡി എ പല പരിഷ്‌കാരങ്ങളും കൊണ്ടു വരുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് എസ് ഐ പി തുടങ്ങുന്നത്. നേരത്തെ ഓണ്‍ലൈനിലൂടെ നോമിനിയെ മാറ്റാന്‍ സംവിധാനം ഒരുക്കിയിരുന്നു.

ENglish Summary : Systematic Investment Plan is Possible for NPS also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com