ആർബിഐയുടെ പ്രഖ്യാപനം വിപണിയുടെ പ്രതീക്ഷയ്ക്ക് ഒപ്പമെത്തുമോ

HIGHLIGHTS
  • അവസാന മണിക്കൂറുകളിലെ ലാഭമെടുക്കലിനും സാധ്യതയേറെ
interest-rate
SHARE

ട്രംപിന്റെ പുതിയ ഉത്തേജന അനുകൂല തന്ത്രങ്ങളുടെ വെളിച്ചത്തിൽ അമേരിക്കൻ സൂചികകൾ ഇന്നലെ നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചത് ലോക വിപണിക്ക് ആശ്വാസമായി. യൂറോപ്യൻ സൂചികകളും  ലാഭത്തിലാണ് അവസാനിച്ചത്. ഏഷ്യൻ സൂചികളിൽ ഇന്ന് സിങ്കപ്പൂർ നിഫ്റ്റി ഒഴികെ മറ്റെല്ലാ സൂചികകളും നേട്ടത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിങിനാണ് സാധ്യത. ആർബിഐയുടെ നയപ്രഖ്യാപനം വിപണിയെ സ്വാധീനിക്കും. ആഴ്ചയുടെ അവസാന ദിനമായ ഇന്ന് അവസാന മണിക്കൂറുകളിലെ ലാഭമെടുക്കലിനും വിപണിയിൽ സാധ്യതയേറെയാണ്. 

വാൾ സ്ട്രീറ്റ് ന്യൂസ് 

ഡെമോക്രറ്റുകളുമായി പുതിയൊരു സ്റ്റിമുലസ് പാക്കേജ്  തീരുമാനത്തിലെത്താൻ ട്രംപ് ശ്രമിക്കുന്നത്, ജോബ് ഡേറ്റ മോശമായിട്ട് തുടരുന്നതിനിടയിലും വാൾ സ്ട്രീറ്റ് സൂചികകളെയെല്ലാം കഴിഞ്ഞൊരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്താൻ സഹായിച്ചു. ഡെമോക്രാറ്റുകൾ ആവശ്യപെട്ടതു പോലെ വിശാലമായൊരു പാക്കേജിന്  പകരം പൗരന്മാർക്ക് 1200 ഡോളർ പോക്കറ്റ് മണിയും, വിമാനകമ്പനികൾക്ക്സഹായനടപടി കൈകൊള്ളാനുമുള്ള ചർച്ചകൾ നടക്കുന്നത്  വിപണിക്ക് ആശ്വാസമാണ്. മാർച്ചിലെ കോവിഡ്  വീഴ്ചയ്ക്ക് ശേഷമുള്ള അഞ്ചു മാസത്തെ അമേരിക്കൻ വിപണിമുന്നേറ്റത്തിന് തടയിട്ടത് ഈ പാക്കേജിനെകുറിച്ചുള്ള ആശങ്കകളാണ്. അതിനാൽ സ്റ്റിമുലസ് പാക്കേജ് ഇനിയും വൈകുന്നത് ലോക വിപണിയുടെ തന്നെ മുന്നേറ്റത്തിന് വിഘാതമാണ്. 

ദലാൽ സ്ട്രീറ്റ് 

പ്രതീക്ഷിച്ചത് പോലെ തന്നെ രാജ്യാന്തര വിപണി പിന്തുണയിലും, ടിസിഎസ്സിന്റെ മികച്ച പാദഫലത്തിന്റെ പിൻബലത്തിലും നേട്ടത്തോടെ ആരംഭിച്ച്‌ മുന്നേറിയ ഇന്ത്യൻ വിപണിക്ക് അവസാന മണിക്കൂറിലെ ലാഭമെടുക്കലും, യൂറോപ്യൻ വിപണികളുടെ ആദ്യ മണിക്കൂറിലെ പിൻവലിച്ചിലും മൂലം ഇന്നലെ പാതിയോളം നേട്ടം നഷ്ടമായി. ഐ ടി, ഫാർമ സെക്ടറുകൾ വിപണിയെ നയിച്ചപ്പോൾ എനർജി, ഇൻഫ്രാ , എഫ് എംസിജി സെക്ടറുകൾ നഷ്ടം രേഖപ്പെടുത്തി. സെൻസെക്സ് ഇന്നലെ 40182 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചതും ഇന്ന് വിപണിക്ക്  അനുകൂലമാണ്. 

നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പകൾ 11900 പോയിന്റും , 12000 പോയിന്റുമാണ്. 11750 പോയിന്റും, 11600 പോയിന്റുമാണ് നിഫ്റ്റിയുടെ ആദ്യപിന്തുണ മേഖലകൾ. 11600 പോയിന്റിന് മുകളിൽ നിഫ്റ്റി തുടർന്നാൽ അടുത്ത റാലിയിൽ സൂചിക റെക്കോർഡ് ഉയരം താണ്ടും. 11600 ന് താഴെ 11440 നിരക്കിലാണ് നിഫ്റ്റിയുടെ ശക്തമായ സപ്പോർട്ട് ലെവൽ.

റിസർവ് ബാങ്ക് നയപ്രഖ്യാപനം

12000 പോയിന്റിന്റെ കടമ്പ കടക്കാൻ നിഫ്റ്റിക്ക് മതിയായ വിപണി കാരണങ്ങൾ കൂടിയേ തീരൂ. ഇന്നത്തെ  ആർബിഐയുടെ  നയപ്രഖ്യാപനങ്ങളിൽ ഊർജം നൽകുന്ന ഘടകങ്ങൾ വിപണി പ്രതീക്ഷിക്കുന്നു.ആർബിഐ അടിസ്ഥാന നിരക്കുകൾ വ്യത്യാസപ്പെടുത്തിയേക്കില്ല, ആർബിഐയുടെ പ്രഖ്യാപനങ്ങൾ വിപണിയുടെ പ്രതീക്ഷകൾക്ക് ഒപ്പമെത്താതെ പോയ ചരിത്രം വിപണിക്ക് ആശങ്കയാണ്.

നടപ്പു വർഷം ഇന്ത്യയുടെ ജിഡിപി 9.6% വളർച്ചാശോഷണം നേരിടുമെന്ന ലോകബാങ്കിന്റെ നിരീക്ഷണം വിപണി ഉൾകൊണ്ട് കഴിഞ്ഞതാണ്. വ്യോമയാന മേഖലയിലെ നിയന്ത്രണങ്ങൾ കുറക്കുന്നത് വ്യോമയാന ഓഹരികൾക്കൊപ്പം ഹോട്ടൽ മേഖലയ്ക്കും അനുകൂലമാണ്.  ഓട്ടോ, ബാങ്കിങ്, റിയാലിറ്റി മേഖലകൾ ഫാർമക്കൊപ്പം ഇന്നും വിപണിക്ക് താങ്ങായേക്കാം. ഐടിയിലടക്കം ഇന്ന് ലാഭമെടുക്കൽ പ്രതീക്ഷിക്കാം.. വിപണി കൂടുതൽ ഓഹരി തിരികെ വാങ്ങലുകൾ പ്രതീക്ഷിക്കുന്നു.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA