ADVERTISEMENT

അമേരിക്കയുടെ സ്റ്റിമുലസ് പാക്കേജ് വൈകുമെന്ന വാർത്തക്ക് പിന്നാലെ യൂറോപ്പിലെയും, അമേരിക്കയിലെയും ഉയരുന്ന കോവിഡ് കണക്കുകൾ ഇന്നലെ ലോകവിപണിക്ക് ഒരു കനത്ത തിരുത്തൽ ദിനം സമ്മാനിച്ചു. ജർമനിയുടെ ഡാക്‌സ് സൂചിക 2 .49ശതമാനവും, ഫ്രാൻസിന്റെ കാക് സൂചിക 2 .11 ശതമാനവും നഷ്ടം രേഖപ്പെടുത്തി. യൂറോപ്യൻ ലോക്ഡൗൺ ഭീഷണിക്ക് പിന്നാലെ  ദീർഘ കാല സാമ്പത്തിക മാന്ദ്യ സൂചനയുമായി സാമ്പത്തിക നിരീക്ഷകർ രംഗത്തുള്ളത് യൂറോപ്യൻ വിപണിയിലെ പരിഭ്രാന്തി തുടരുന്നതിന് കാരണമായേക്കാം.  

ഏഷ്യൻ ഗ്യാപ്അപ്പ് ഓപ്പണിങ്

ഡൗ ജോൺസ്‌ സൂചികയുടെ തിരിച്ചുവരവിന്റെ ചുവടുപിടിച്ച് ഏഷ്യൻ വിപണികളെല്ലാം ഇന്ന് ലാഭത്തിൽ വ്യാപാരമാരംഭിച്ചത് ഇന്ത്യൻ വിപണിക്കുംഅനുകൂലമാണ്. സിംഗപ്പൂർ നിഫ്റ്റി ഒരു ശതമാനം നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ജാപ്പനീസ് സൂചികയായ നിക്കി നേരിയ നഷ്ടത്തിൽ ആരംഭിച്ച ശേഷം പോസിറ്റീവ് മേഖലയിലേക്ക്പ്രവേശിച്ചു. എന്നാൽ ലാഭത്തിൽ ആരംഭിച്ച കൊറിയൻ സൂചിക നെഗറ്റീവ് മേഖലയിലാണിപ്പോൾ. ഇന്ത്യൻ വിപണിയും ഒരു തിരിച്ചു വരവ് പ്രത്യാശിക്കുന്നു. 

നിഫ്റ്റി ഇന്നലെ 

പതിനൊന്നാം ദിനവും നേട്ടത്തോടെ വ്യാപാരമവസാനിപ്പിക്കുമായിരുന്ന ഇന്ത്യൻ വിപണിക്ക് ഐടിയിലെയും, പിന്നാലെ ബാങ്കിങ്ങിലെയും  കനത്ത ലാഭമെടുക്കലും, യൂറോപ്യൻ സൂചികകളുടെ ഗ്യാപ് ഡൗൺ ആരംഭവുമാണ് വിനയായത്. വിപണിയുടെ ആരംഭത്തിൽ തന്നെ ഇൻഫോസിസ് അടക്കമുള്ള ഐടി ഓഹരികളിലാണ് ലാഭമെടുക്കല്‍ തുടങ്ങിയത്. പിന്നാലെ ബാങ്കിങ്ങിലും തുടർന്ന വിറ്റഴിക്കൽ യൂറോപ്യൻ വിപണിയുടെ ആരംഭത്തിന് ശേഷം സമഗ്ര വില്പനക്ക് വഴിവെച്ചു. സകല മേഖലകളും ഇന്നലെ നഷ്ടത്തിലാണവസാനിച്ചത്. നിഫ്റ്റി 50 യിൽ ഏഷ്യൻ പെയിന്റ്സ്, ജെഎസ്ഡബ്ലിയു സ്റ്റീൽ , കോൾ ഇന്ത്യ എന്നീ മൂന്ന് ഓഹരികൾ മാത്രമാണ് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ് 3.4 ശതമാനവും, ധനകാര്യ മേഖല 3 ശതമാനവും, ഐ ടി 2 .9 ശതമാനവും, നഷ്ടത്തോടെ വിപണിയെ പിന്നിലേക്ക് വലിച്ചു. ചൈനയുടെ പ്രകോപനപരമായ നിലപാടുകളോടുള്ള ഇന്ത്യൻ പ്രതികരണവും ഇന്നലെ വിപണി ശ്രദ്ധിച്ചിരുന്നു.  

നിഫ്റ്റി ഇന്ന്

തകർച്ചയുടെ കാരണങ്ങൾക്കായി പരതുന്ന വിപണി ഇന്നും തിരുത്തൽ ഭീഷണിയിൽ തന്നെയാണ്. വെള്ളിയാഴ്ചയുടെ ലാഭമെടുക്കലും ഇന്ന് ശക്തിപ്പെടാം. എങ്കിലും ദീർഘ കാല നിക്ഷേപകർക്ക് മികച്ച വിലകളിൽ ഓഹരികൾ ഇന്നത്തെ സെഷന്റെ ആദ്യ പകുതിക്ക് ശേഷം പരിഗണിക്കാവുന്നതാണ്. മികച്ച ഓഹരി വിലകളും ഇന്ന് വിപണിക്ക് അനുകൂലമായേക്കാം. ഇന്ത്യൻ വിപണി ഇന്ന് ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. 

നിഫ്റ്റി 11600ന് മുകളിൽ നിൽക്കുന്നത് വിപണിയുടെ മുന്നേറ്റസാധ്യത നിലനിർത്തുന്നുണ്ട്. 11550-11600 ട്രേഡിങ്ങ് മേഖലക്ക് താഴെ നിഫ്റ്റിയുടെ അടുത്ത ശക്തമായ പിന്തുണ മേഖല 11300-11350 പോയിന്റിലാണ്. നിഫ്റ്റിയുടെ 12000 പോയിന്റിലെക്കുള്ള ദൂരം വീണ്ടും വർദ്ധിക്കുകയാണ്.  ലാഭമെടുക്കലും, സ്റ്റോപ്പ് ലോസും ഇന്നും മറക്കാതിരിക്കാം.

മോർഗൻ സ്റ്റാൻലിയുടെ പ്രത്യാശകൾ

ഇന്ത്യൻ വിപണിയാണ് ലോകത്തെ ഏറ്റവും സാധ്യതയുള്ളതെന്ന മോർഗൻ സ്റാൻലിയുടെ റിപ്പോർട്ട് ഇന്ത്യൻ സൂചികകൾക്ക്  പുതിയ സാധ്യതയാണ്. ചൈനയോട്  മത്സരത്തിനൊരുങ്ങുന്ന ഉല്പാദന മേഖലയും ഇന്ത്യൻവിപണിയുടെ പ്രധാന ആകർഷണമാണ്.  

സ്വർണം, ക്രൂഡ്.

സ്വർണം വിപണിയിൽ 1900 ഡോളർനിരക്കിൽ ക്രമപ്പെടുന്നത് അനുകൂലമാണ്. 1880 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത ശക്തമായ പിന്തുണ. സാമ്പത്തിക മാന്ദ്യഭീഷണി സ്വർണത്തിന് അനുകൂലസാഹചര്യമാണ്. ക്രൂഡ് വില വീഴുന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com