ADVERTISEMENT

മഹീന്ദ്ര മാനുലൈഫ് ഇന്‍വെസ്റ്റമെന്റിന്റെ ഓപണ്‍ എന്‍ഡഡ് മള്‍ട്ടി കാപ് പദ്ധതിയായ മഹീന്ദ്ര മാനുലൈഫ് ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് എൻഎഫ്ഒ തുടങ്ങി. നവംബര്‍ ഒന്‍പതു വരെയാണ് ഓഫർ. വിവിധ വിഭാഗങ്ങളിലുള്ള പരമാവധി 30 ഓഹരികളിലാവും പദ്ധതിയുടെ നിക്ഷേപം. കുറഞ്ഞത് 65 ശതമാനം മുതല്‍ 100 ശതമാനം വരെയാകും ഓഹരികളിലെ നിക്ഷേപം. 35 ശതമാനം വരെ കടപത്ര മേഖലകളില്‍ നിക്ഷേപിക്കാനും സാധിക്കും. ദീര്‍ഘകാല മൂലധന നേട്ടം ലക്ഷ്യമിടുന്നവര്‍ക്ക് അനുയോജ്യമായ ഈ പദ്ധതി താരതമ്യേന മികച്ച നഷ്ടസാധ്യത നേരിടാന്‍ കഴിയുന്ന മധ്യകാല നിക്ഷേപകര്‍ക്കും അനുയോജ്യമാണ്.  ഇന്ത്യന്‍ സമ്പദ്ഘടനയും ഓഹരി വിപണികളും തിരിച്ചു വരവിന് ഒരുങ്ങുകയാണെന്നും കോര്‍പറേറ്റുകളുടെ പ്രകടനം മെച്ചപ്പെടുകയാണെന്നും ഇതേക്കുറിച്ച് പ്രതികരിക്കവെ മഹീന്ദ്ര മാനുലൈഫ് മ്യൂചല്‍ ഫണ്ട് സിഇഒയും എംഡിയുമായ അശുതോഷ് ബിഷ്‌നോയ് പറഞ്ഞു. നഷ്ടസാധ്യതയെ മെച്ചപ്പെട്ട രീതിയില്‍ മറി കടന്ന് നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന മധ്യകാല, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിത്. 

English Summary : NFO From Mahindra Manu Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com