വിപണിക്ക് ഊർജം പകരാൻ പാദ വാർഷിക ഫലപ്രഖ്യാപനങ്ങൾ

HIGHLIGHTS
  • നാളത്തെ എഫ്&ഓ ക്ലോസിങും, പാദഫലപ്രഖ്യാപനങ്ങളും തന്നെയായാവും വിപണിയുടെ അടിസ്ഥാനം.
Mkt-up-3
SHARE

അമേരിക്കൻ സ്റ്റിമുലസ് പാക്കേജിന്റെ അടുത്ത ഘട്ടമായി തിരെഞ്ഞുടുപ്പിന് മുൻപ് അമേരിക്കൻ വോട്ടർമാരുടെ പോക്കറ്റിൽ പണമെത്തിക്കാൻ ട്രംപിനാകില്ല എന്നതിന്റെ ഉറപ്പാണെന്ന് വിപണി കരുതുന്നു. ഇനി മികച്ച പാദ ഫലങ്ങളിലാണ് അമേരിക്കൻ നിക്ഷേപകന്റെ ശ്രദ്ധ. മികച്ച പാദഫലപ്രഖ്യാപനം നടത്തിയ മൈക്രോസോഫ്ട് ഇന്ന് വിപണിയെ മുന്നോട്ട് നയിക്കുമെന്ന് കരുതുന്നു. ഗൂഗിൾ, ഫേസ്ബുക്, ആപ്പിൾ, ആമസോൺ എന്നീ കമ്പനികളുടെ ഫലങ്ങളും ഈ ആഴ്ച തന്നെ പുറത്തു വരുന്നത് അമേരിക്കൻ വിപണിയിൽ വലിയ ചാഞ്ചാട്ടത്തിന് വഴിയൊരുക്കിയേക്കും. 

ഇന്നലെ യൂറോപ്യൻ സൂചികകളുടെ വീഴ്ച ഇന്ന് ഏഷ്യൻവിപണികൾക്ക് മോശം തുടക്കം നൽകി. ഇന്ത്യൻ സൂചികകൾ ഇന്നും മുന്നേറ്റം തുടരുമെന്നു കരുതുന്നുവെങ്കിലും നിഫ്റ്റിയിൽ ഒരു  പതിഞ്ഞ  തുടക്കത്തിനാണ് സാധ്യത.

നിഫ്റ്റി 

ഒരു ശതമാനം നേട്ടത്തോടെ നിഫ്റ്റി 11889 പോയിന്റിലും, 2.9% മുന്നേറ്റത്തോടെ ബാങ്ക്നിഫ്റ്റി 24769 പോയിന്റിലും ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയുടെ ഐടി, റിയാലിറ്റി, പൊതുമേഖല ബാങ്ക് സൂചികകളൊഴികെ മറ്റെല്ലാ മേഖലകളും മുന്നേറ്റം കുറിച്ചു.  നിഫ്റ്റിക്ക് 11950 ലും, 12000 ലും വിൽപനസമ്മർദ്ധം ഏറുമെങ്കിലും വിപണിക്ക് ഈ ആഴ്ചയിൽ മുന്നേറ്റം സാധ്യമാണെന്ന് തന്നെ കരുതുന്നു. 11770 പോയിന്റിലും, 11660 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത സപ്പോർട്ടുകൾ.

നാളത്തെ എഫ്&ഓ ക്ലോസിങും, പാദഫലപ്രഖ്യാപനങ്ങളും തന്നെയായാവും  ഇന്നത്തെ വിപണിയുടെ അടിസ്ഥാനം. ഇന്നലെ വാങ്ങൽ നടന്ന സ്വകാര്യ ബാങ്ക്, എഫ്എംസിജി, ഓട്ടോ, ഫാർമ സെക്ടറുകൾക്കൊപ്പം ടെലികോം, മെറ്റൽ, മിഡ്ക്യാപ് സെക്ടറുകളിലും ഇന്നും വാങ്ങൽ തുടർന്നേക്കാമെന്നും കരുതുന്നു. ഹീറോമോട്ടോർസ്, എയർ ടെൽ, ഐപിസിഎ ലാബ്സ്, ടാറ്റ മോട്ടോർസ്, സിയറ്റ്, അമര രാജ, ആക്സിസ് ബാങ്ക് , എ യു  ബാങ്ക് , എൽ & ടി മുതലായ ഓഹരികൾ  ശ്രദ്ധിക്കുക.

കോവിഡ് കുറയുന്നു 

ഇന്ത്യയിൽ  ദിവസേന  കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നത് ആശ്വാസപ്രദമാണ്. തിങ്കളാഴ്ച  36469  പുതിയ കോവിഡ്  ബാധിതരുണ്ടായപ്പോൾ ഇന്നലെ 35065 പുതിയ രോഗികൾ മാത്രമാണുണ്ടായത്. ജൂലൈ 17 ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിതെന്നത് വിപണിക്ക് അനുകൂലമാണ്.   

പാദഫലപ്രഖ്യാപനങ്ങൾ 

ഭാരതി എയർടെലിന്റെ മികച്ച  ഫലം ഓഹരിക്ക് പുതിയ മുന്നേറ്റ സാധ്യത ഒരുക്കുന്നുണ്ട്. ഐഡിയ-വൊഡാഫോൺ മുന്നേറ്റം ഓഹരിവിലയിൽ വരുത്തിയ ഇടിവിൽ നിന്നും ഓഹരി രക്ഷപ്പെട്ടുയരുമെന്ന് തന്നെ കരുതുന്നു. ടാറ്റ മോട്ടോർസ് , സിയറ്റ്, അമര രാജ ബാറ്ററിസ്, കാസ്ട്രോൾ, പൗഷക്, ഐസിഐസിഐ പ്രുഡൻഷ്യൽ, കെപിആർ മിൽസ്, നെറ്റ് വർക്ക് 18, നിപ്പോൺ  ലൈഫ് , ജെഎം ഫൈനാൽഷ്യൽ, ടോറന്റ് ഫാർമ, ഫിനോലക്സ്, മുതലായ കമ്പനികൾ  മികച്ച രണ്ടാം പാദഫല പ്രഖ്യാപനങ്ങൾ നടത്തിയത് വിപണിക്ക് അനുകൂലമാണ്.   

ഹീറോമോട്ടോഴ്‌സ്, ഡോക്ടർ റെഡ്‌ഡി, ഗ്ലാക്സോ, ആക്സിസ് ബാങ്ക്, എയു ബാങ്ക്, എൽ & ടി, കമ്മിൻസ് ഇന്ത്യ, മാരിക്കോ, എംസിഎക്സ്,പിഎൻബി ഹൗസിങ്, കാൻഫിൻ ഹൗസിങ്, ആർബിഎൽ ബാങ്ക്,  പിഐഇൻഡസ്ട്രീസ്, ബ്ലൂസ്റ്റാർ, വി ഗാർഡ്, ടൈറ്റാൻ , തൈറോകെയർ, റാഡിക്കോ, റൂട്ട് മൊബൈൽ,  തുടങ്ങി എഴുപതോളം കമ്പനികളുടെ രണ്ടാം പാദഫല പ്രഖ്യാപനങ്ങൾ ഇന്ന് നടക്കുന്നു.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA