ADVERTISEMENT

ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ വൻകിട ഓഹരികള്‍ വീട്ടിലിരുന്നും ലോകത്തെവിടെ നിന്നും വാങ്ങാം. ധനകാര്യ സേവന രംഗത്തെ പ്രമുഖരായ ജിയോജിതാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. ഇതിനുള്ള ആഗോള നിക്ഷേപ പ്ലാറ്റ്‌ഫോം നിലവില്‍ വന്നതായി  ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന്‍ അറിയിച്ചു. തുടക്കത്തില്‍ യു എസ് ഓഹരി വിപണിയാണ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്നത്. പിന്നാലെ യു കെ, ജപ്പാന്‍, ഹോങ്കോങ്, ജര്‍മനി, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യാന്തര വിപണികളും പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. ന്യൂയോര്‍ക്ക് ആസ്ഥാനമായ  ഗ്ലോബല്‍ വെല്‍ത്ത് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ സ്‌റ്റോക്കലിന്റെ പങ്കാളിത്തത്തോടെയാണ് ഈ നിര്‍മിത ബുദ്ധി ഗ്ലോബല്‍ പ്ലാറ്റ്‌ഫോം ജിയോജിത് സാധ്യമാക്കിയത്.

English Summary : Buy Global Stocks from Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com