ഇന്ത്യയിലേയ്ക്ക് കൂടുതൽ വിദേശനിക്ഷേപമെത്തുന്നു

HIGHLIGHTS
  • ഒക്ടോബറില്‍ എത്തിയത്‌ 22,033 കോടി രൂപ
gain
SHARE

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ സൂചന ലഭ്യമായതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക്‌ തിരിച്ചെത്തി തുടങ്ങി.സെപ്‌റ്റംബറില്‍ വിപണിയില്‍ നിന്നും പിന്‍വലിഞ്ഞ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്‌പിഐ) ഒക്ടോബറില്‍ 22,033 കോടി രൂപയുടെ നിക്ഷേപം നടത്തി. പ്രതീക്ഷിച്ചതിലും മികച്ച പാദഫലങ്ങളും വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചു. ഡിപ്പോസിറ്ററികള്‍ ലഭ്യമാക്കുന്ന കണക്കുകള്‍ അനുസരിച്ച്‌ ഒക്ടോബറില്‍ വിദേശ നിക്ഷേപകര്‍ ഒാഹരികളില്‍ 19,541 കോടി രൂപയുടെയും കടപത്രങ്ങളില്‍ 2,492 കോടി രൂപയുടെയും നിക്ഷേപം നടത്തി. സെപ്‌റ്റംബറില്‍ 3,419 കോടിയുടെ നിക്ഷേപം എഫ്‌പിഐ പിന്‍വലിച്ചിരുന്നു.

ആഗോള വിപണികളിലെ പണലഭ്യത ഉയര്‍ന്നതിനാല്‍ ഇന്ത്യന്‍ ഓഹരികളിലേക്ക്‌ വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്‌ ശക്തമാകുമെന്നാണ്‌ പ്രതീക്ഷ. എങ്കിലും യുഎസ്‌ തിരഞ്ഞെടുപ്പ്‌ ഫലവും വാക്‌സിന്‍ ലഭ്യതയും ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച്‌ നിര്‍ണായകമാണ്‌.

English Summary : More Foreign Investors are Interested in Indian Market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA