ഫണ്ട്‌ ഹൗസുകളുടെ വിദേശ നിക്ഷേപ പരിധി ഇരട്ടിയാക്കി

HIGHLIGHTS
  • വിദേശ ഇടിഎഫുകളിലെ നിക്ഷേപ പരിധി നാലിരട്ടിയാക്കി
money
SHARE

നിങ്ങളുടെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്‌ ഇനി വിദേശ നിക്ഷേപം ഇരട്ടിയാക്കാനാകും. സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (സെബി) വ്യക്തിഗത ഫണ്ടു ഹൗസുകളുടെ വിദേശ നിക്ഷേപ പരിധി ഇരട്ടിയാക്കി.നിലവില്‍ 300 ദശലക്ഷം ഡോളര്‍ വരെയാണ്‌ ഒരു ഫണ്ടു ഹൗസിന്‌ വിദേശത്ത്‌ നിക്ഷേപം നടത്താന്‍ കഴിഞ്ഞിരുന്നത്‌. ഇപ്പോള്‍ ഈ പരിധി 600 ദശലക്ഷം ഡോളര്‍ ആയി ഉയര്‍ത്തിയിരിക്കുകയാണ്‌. അതേസമയം മ്യൂച്വല്‍ ഫണ്ട്‌ മേഖലയ്‌ക്ക്‌ വിദേശത്ത്‌ നടത്താവുന്ന മൊത്തം നിക്ഷേപ പരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല . നിലവിലെ 700കോടി ഡോളറായി തുടരും.ഇതിന്‌ പുറമെ വിദേശ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളില്‍ വ്യക്തിഗത ഫണ്ട്‌ ഹൗസുകള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന നിക്ഷേപത്തിന്റെ പരിധി നാലിരട്ടിയാക്കിയിട്ടുണ്ട്‌.

വിദേശ ഇടിഎഫുകളിലെ നിക്ഷേപ പരിധി നിലവിലെ 50 ദശലക്ഷം ഡോളറില്‍ നിന്നും 200 ദശലക്ഷം ഡോളറായാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. വിദേശ ഇടിഎഫുകളിലെ മ്യൂച്വല്‍ ഫണ്ട്‌ മേഖലയുടെ മൊത്തം നിക്ഷേപരധിയില്‍ മാറ്റമില്ല 1 ബില്യണ്‍ ഡോളറായി തുടരും.

വിദേശ നിക്ഷേപ പരിധിയില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ ഏതാനം മാസങ്ങളായി നിരവധി ഫണ്ടു ഹൗസുകള്‍ സെബിയെ സമീപിക്കുന്നുണ്ട്‌.

നിക്ഷേപ പരിധി ഉയര്‍ത്തിയത്‌ ആഭ്യന്തര ഫണ്ട്‌ മാനേജര്‍മാര്‍ക്ക്‌ വിവിധ ആഗോള ഫണ്ടുകളിലെ നിക്ഷേപം ഉയര്‍ത്താന്‍ അവസരം നല്‍കും. കൂടതെ ആഗോള ഓഹരികളില്‍ നിക്ഷേപം നടത്തുന്ന സ്‌കീമുകളുടെ എണ്ണം ഉയര്‍ത്താന്‍ ഈ നീക്കം സഹായിക്കും.

English Summary : New Norms for Foreign Investment Limit of Fund Houses

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA